HOME
DETAILS

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

  
November 28, 2025 | 10:00 AM

dubai police seek publics help to identify man found dead in al qusais

ദുബൈ: അൽ ഖുസൈസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചതാരാണെന്ന് ഇതുവരെ വ്യക്തമല്ല. ഈ സാഹചര്യത്തിൽ ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ദുബൈ പൊലിസ്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകാൻ സാധിക്കുന്നവർ പൊലിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ, ഇദ്ദേഹത്തെ കാണാനില്ലെന്ന തരത്തിൽ ആരും പൊലിസിൽ പരാതി നൽകിയിട്ടുമില്ല.

മൃതദേഹം നിലവിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്.

മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ഇദ്ദേഹത്തെ തിരിച്ചറിയുകയോ ചെയ്യുന്നവർ ഉടൻ തന്നെ ദുബൈ പൊലിസുമായി ബന്ധപ്പെടണമെന്ന് അൽ ഖുസൈസ് പൊലിസ് സ്റ്റേഷൻ അറിയിച്ചു.

വിവരം അറിയിക്കേണ്ട നമ്പറുകൾ:

ദുബൈ പൊലിസ് കോൾ സെന്റർ: 901

ദുബൈക്ക് പുറത്ത് നിന്നുള്ളവർ വിളിക്കേണ്ട നമ്പർ: 04 901

The Dubai Police are appealing to the public for assistance in identifying a man found dead within the jurisdiction of Al Qusais Police Station. The deceased was not carrying any identification documents, and authorities are urging anyone with information to come forward and contact the Dubai Police Call Centre at 901 or +971 4 901 if calling from outside Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  14 hours ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  15 hours ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  15 hours ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  16 hours ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  16 hours ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  16 hours ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  16 hours ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  16 hours ago
No Image

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

National
  •  9 hours ago