HOME
DETAILS

ഈദ് അൽ ഇത്തിഹാദ്: ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് ദുബൈ പൊലിസ്

  
November 28, 2025 | 11:27 AM

dubai police urge public to follow safety guidelines for uae national day celebrations

ദുബൈ: 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷ വേളയിൽ അപകടസാധ്യതകളും ഗതാഗത തടസ്സങ്ങളും കുറയ്ക്കുന്നതിനായി സുരക്ഷാ, ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലിസ്.

റോഡ് നിയമങ്ങൾ പാലിക്കുക

റോഡുകളിൽ മാന്യമായ പെരുമാറ്റവും ഗതാഗത അവബോധവും നിലനിർത്തണമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.

ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായുള്ള നിർദേശങ്ങൾ പാലിക്കുന്നത് സുഗമമായ ഗതാഗതം ഉറപ്പാക്കാനും അനുചിതമായ പെരുമാറ്റങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കും

  • പ്രധാന റോഡുകൾ, കവലകൾ, ആഘോഷ വേദികൾ എന്നിവിടങ്ങളിൽ ദുബൈ പൊലിസ് പട്രോളിംഗ് ശക്തമാക്കും.
  • പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കും.
  • അടിയന്തര പ്രതികരണത്തിനായി കൂടുതൽ പൊലിസിനെ വിന്യസിക്കും.

പട്രോളിംഗ് നടത്തുന്ന പ്രധാന മേഖലകൾ:

ബർ ദുബൈ: ഡിസംബർ 2 സ്ട്രീറ്റ്, ജുമൈറ, അൽ സുഫൂഹ്, ജെബിആർ.

ദെയ്‌റ: അൽ മുറഖബാത്ത്, അൽ റിഗ്ഗ, അൽ മംസാർ, അൽ റാഷിദിയ, അൽ ഖലീജ് സ്ട്രീറ്റ്, അൽ-ഇത്തിഹാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, യൂണിവേഴ്സിറ്റി സിറ്റി.

ഗതാഗത നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകാനും പട്രോളിംഗ് സംഘങ്ങളുണ്ടാകും.

വാഹന നിയമങ്ങൾ കർശനമാക്കും

വാഹനമോടിക്കുന്നവർ പ്രധാനമായും ചില നിർദേശങ്ങൾ പാലിക്കണമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു:

ലൈസൻസ് പ്ലേറ്റുകൾ: മുൻവശത്തെയും പിന്നിലെയും ലൈസൻസ് പ്ലേറ്റുകൾ വ്യക്തമായി കാണണം.

അലങ്കാരം: വാഹനത്തിന്റെ നിറം മാറ്റുക, വിൻഡോ ടിൻ്റിംഗ് നടത്തുക, ദേശീയ ദിനത്തിനുള്ള ഔദ്യോഗിക സ്റ്റിക്കറുകളോ ലോഗോകളോ അല്ലാത്ത മറ്റുള്ളവ ഉപയോ​ഗിക്കുക തുടങ്ങിയവയെല്ലാം വിലക്കിയിട്ടുണ്ട്. 

സ്റ്റണ്ടുകൾ: ഗതാഗതം തടസ്സപ്പെടുത്തുകയോ സ്റ്റണ്ടുകൾ നടത്തുകയോ ചെയ്യരുത്.

യാത്രക്കാർ: അനുവദനീയമായ പരിധിക്കുള്ളിൽ മാത്രം യാത്രക്കാരെ കയറ്റുക; ജനലുകളിലൂടെയോ സൺറൂഫുകളിലൂടെയോ ആരും പുറത്തേക്ക് ചാരിനിൽക്കരുത്.

മോഡിഫിക്കേഷൻ: വാഹനത്തിൽ അമിത ശബ്ദമുണ്ടാക്കുന്നതോ കാഴ്ച മറയ്ക്കുന്നതോ ആയ മോഡിഫിക്കേഷനുകൾ വരുത്തരുത്.

പൊതുജനങ്ങൾക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം

അപകടകരമായ ഡ്രൈവിംഗോ ഗതാഗത പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' (Police Eye) സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിയമലംഘകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും, റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും ബ്രിഗേഡിയർ ജുമാ കൂട്ടിച്ചേർത്തു. 

The Dubai Police have urged the public to strictly adhere to safety and traffic guidelines to minimize risks and disruptions during the 54th Eid Al Ittihad (National Day) celebrations, ensuring a safe environment for residents and visitors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  14 days ago
No Image

പക്ഷിപ്പനിയും വിലക്കയറ്റവും തോറ്റു; സംസ്ഥാനത്ത് പുതുവത്സരത്തിൽ കോഴിയിറച്ചി വിൽപ്പനയിൽ റെക്കോർഡ്

Kerala
  •  14 days ago
No Image

അടിവസ്ത്രത്തിൽ കൃത്രിമം; അതിബുദ്ധിക്ക് വലിയ പിഴ

Kerala
  •  14 days ago
No Image

അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കാൻ ശ്രമം; അട്ടിമറി കണ്ടെത്തിയത് സി.ഐ ജയമോഹൻ, അന്വേഷണത്തിന് കരുത്തുപകർന്നത് സെൻകുമാർ

Kerala
  •  14 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  14 days ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  14 days ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  14 days ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  14 days ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  14 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  14 days ago