ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു
അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് താരം ആയുഷ് മാത്രെയുടെ കീഴിലാണ് ഇന്ത്യൻ യുവ നിര പോരാട്ടത്തിനിറങ്ങുന്നത്. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. അഭിജ്ഞാൻ കുണ്ടുവാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. 15 അംഗ ടീമിന് പുറമെ നാല് റിസർവ് താരങ്ങളും ടീമിൽ ഇടം നേടി. രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ടൂർണമെന്റിൽ എട്ട് ടീമുകളാണ് ഇടം നേടിയിട്ടുള്ളത്. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും രണ്ട് മികച്ച ടീമുകൾ സൂപ്പർ ഫോറിലേക്ക് മുന്നേറും. ഡിസംബർ 12നാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. സൂപ്പർ ഫോറിലേക്ക് മുന്നേറണമെങ്കിൽ ഇന്ത്യക്ക് ചുരുങ്ങിയത് രണ്ട് മത്സരങ്ങൾ എങ്കിലും വിജയിക്കണം.
അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), കനിഷ്‌ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി. ദീപേഷ്, യു. മോഹൻ കുമാർ, ഹെനിൽ, യുവരാജ് ഗോഹിൽ.
The Indian team for the U-19 Asia Cup has been announced. The Indian youth team will be led by Chennai Super Kings player Ayush Mathre. Vihan Malhotra is the vice-captain. Abhijyan Kundu is the wicketkeeper of the team. Apart from the 15-member team, four reserve players have also been included in the team. Rajasthan Royals youngster Vaibhav Suryavanshi has also been included in the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."