HOME
DETAILS

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

  
November 28, 2025 | 12:22 PM

Ayush Mathre great performance for mumbai in the Syed Mushtaq Ali Trophy

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് തകർപ്പൻ ജയം. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

മുംബൈക്കായി ആയുഷ് മാത്രെ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 53 പന്തിൽ പുറത്താവാതെ 110 റൺസ് നേടിയാണ് ആയുഷ് മാത്രെ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 207.55 പ്രഹര ശേഷിയിൽ ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം എട്ട് വീതം ഫോറുകളും സിക്സുകളും ആണ് നേടിയത്. 

2025 ഐപിഎല്ലിൽ പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനായാണ് ആയുഷ് മാത്രെ ചെന്നൈ ടീമിൽ ഇടം നേടിയത്. 2025 സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ യുവനിരയുടെ ക്യാപ്റ്റനായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അതേസമയം ആയുഷ് മാത്രെക്ക് പുറമെ മുംബൈക്കായി ശിവം ദുബെ 39 റൺസും സൂര്യകുമാർ യാദവ് 35 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. ആദ്യം ബാറ്റ് ചെയ്ത വിദർഭക്കായി അഥർവ്വ ടെയ്ഡ്, അമൻ മൊഖഡെ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഥർവ്വ ടെയ്ഡ് 36 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 64 റൺസും അമൻ 30 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്‌സും അടക്കം 61 റൺസുമാണ് നേടിയത്. 

മുംബൈ ബൗളിങ്ങിൽ മൂന്ന് വിക്കറ്റുകൾ വീതം നേടി സായിരാജ് പാട്ടീൽ, ശിവം ദുബെ എന്നിവർ തിളങ്ങിയപ്പോൾ അഥർവ അങ്കോലേക്കർ രണ്ട് വിക്കറ്റും ക്യാപ്റ്റൻ ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. 

Mumbai beat Vidarbha by seven wickets in the Syed Mushtaq Ali Trophy. Ayush Mathre scored a brilliant century for Mumbai. Ayush Mathre scored an unbeaten 110 off 53 balls to lead Mumbai to victory. The Chennai Super Kings youngster, who batted at a strike rate of 207.55, hit eight fours and eight sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  8 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  8 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  8 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  8 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  8 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  8 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  8 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  8 days ago
No Image

മക്കയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം; അഞ്ച് പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  8 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  8 days ago