ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു നിൽക്കുന്നത്. ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയണമെന്ന ശക്തമായ ആവശ്യം സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഗംഭീറിന്റെ ഇന്ത്യൻ ടീമിനൊപ്പമുള്ള ഭാവിയെ സംബന്ധിച്ചുള്ള ഒരു നിർണായകമായ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ നിലവിൽ ഗംഭീറിനെതിരെ കടുത്ത നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2026 ടി-20 ലോകകപ്പിൽ ഇന്ത്യ മോശം പ്രകടനം നടത്തുകയാണെകിൽ ഗംഭീറിനെ പുറത്താക്കാനുള്ള നടപടികളെക്കുറിച്ച് ബിസിസിഐ ആലോചിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വന്തം മണ്ണിൽ ഇന്ത്യൻ ടെസ്റ്റ് ടീം നേരിട്ട അഞ്ചാമത്തെ തോൽവിയായിരുന്നു സൗത്ത് ആഫ്രിക്കക്കെതിരെ നേരിട്ടത്. രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ടി20 ലോകകപ്പിന് ശേഷമാണ് ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യ ഈ വർഷം ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ടെസ്റ്റ് ഫോർമാറ്റിലെ ടീമിൻ്റെ പ്രകടനം ആശങ്കാജനകമാണ്.
ഇനി ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയാണ്. നവംബർ 30 മുതലാണ് പരമ്പരക്ക് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. കെഎൽ രാഹുലിന്റെ നേതൃത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മൻ ഗിൽ പരമ്പരയിൽ നിന്നും പുറത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിലാണ് രാഹുലിനെ ക്യാപ്റ്റൻസി ചുമതല ഏൽപ്പിച്ചത്.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ)& വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, അർഷദീപ് സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ).
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ടെംബ ബാവുമ (ക്യാപ്റ്റൻ), ഒട്ടിനിൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ക്വിൻ്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ലുങ്കി എൻഗിഡി.
Indian cricket team coach Gautam Gambhir has been under intense criticism after he was ruled out of the Test series against South Africa. There has been a strong demand on social media for Gambhir to step down as India coach. Now, a crucial update has been released regarding Gambhir's future with the Indian team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."