HOME
DETAILS

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

  
Web Desk
November 28, 2025 | 1:16 PM

Leopard trap with goat also catches a man locals and forest officials stunned

ലഖ്‌നൗ: പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇരയായി കെട്ടിയ ആടിനൊപ്പം യുവാവ് കുടുങ്ങി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ച ഈ സംഭവം. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കതർനിയാഘട്ട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവങ്ങളുടെ തുടക്കം. ബുധനാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 വയസ്സുള്ള ശാന്തി ദേവി കൊല്ലപ്പെട്ടതിനെ തുടർന്നാണ് അധികൃതർ കെണി സ്ഥാപിച്ചത്. പുലിയെ ആകർഷിക്കാൻ ഒരു ആടിനെ കൂടിനുള്ളിൽ ഇരയായി കെട്ടിയിട്ടിരുന്നു.

എന്നാൽ, അതേ ഗ്രാമത്തിലെ പ്രദീപ് എന്ന യുവാവാണ് കെണിയിൽ കുടുങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, മദ്യലഹരിയിലായിരുന്ന പ്രദീപ് കൂട്ടിൽ കയറിയ ഉടൻ തന്നെ ഓട്ടോമാറ്റിക് വാതിൽ അടയുകയായിരുന്നു. ഇതോടെ യുവാവ് അകത്തായി. യുവാവ് എന്തിനാണ് കൂട്ടിൽ കയറിയതെന്നതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ആടിനെ മോഷ്ടിക്കാനായി ഇയാൾ കൂട്ടിൽ പ്രവേശിച്ചതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. "കൂടിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് അറിയാനായി അകത്ത് കയറി നോക്കിയതാണെന്നാണ് പ്രദീപിന്റെ വിശദീകരണം. അപ്പോഴാണ് വാതിൽ അടഞ്ഞുപോയതും ഞാൻ കുടുങ്ങിയതും," യുവാവ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൂട്ടിൽ കുടുങ്ങിയെന്ന് മനസ്സിലാക്കിയ പ്രദീപ് സഹായത്തിനായി നിലവിളിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് ഗ്രാമവാസികളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തലവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി, ഏകദേശം രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് യുവാവിനെ കൂട്ടിൽ നിന്ന് മോചിപ്പിച്ചത്. പുള്ളിപ്പുലിക്കായി കാത്തിരുന്ന കൂട്ടിൽ മനുഷ്യൻ അകപ്പെട്ട ഈ സംഭവം പ്രദേശവാസികൾക്കിടയിലും വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും ഒരുപോലെ ചിരിയും അമ്പരപ്പും ഉണർത്തിയിട്ടുണ്ട്.

 

A man, reportedly intoxicated, got trapped inside a cage meant to capture a leopard in Uttar Pradesh's Bahraich district. The trap, which contained a goat as bait, had been set up by forest officials after a recent leopard attack. The man, identified as Pradeep, claimed he entered the cage out of curiosity to see how it worked, whereupon the automatic door shut, leaving him stuck with the goat. He was eventually rescued by forest officials after two hours, following an alert from villagers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  2 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  2 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  2 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  2 days ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  2 days ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  2 days ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  2 days ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  2 days ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  2 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  2 days ago