HOME
DETAILS

താടി നീട്ടി വളർത്തി രൂപം മാറ്റി ,മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു; 36 വർഷം ഒളിവിലായിരുന്ന കൊലക്കേസ് പ്രതി പൊലിസ് പിടിയിൽ

  
Web Desk
November 28, 2025 | 3:05 PM

killer on the run for 36 years caught by police grew beard changed appearance and religion to live as abdul raheem

ബറേലി (ഉത്തർപ്രദേശ്): 36 വർഷത്തെ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം തടവുകാരനെ ഉത്തർപ്രദേശ് പൊലിസ് പിടികൂടി. ബറേലി സ്വദേശിയായ പ്രദീപ് സക്‌സേനയാണ് 1989-ൽ പരോളിലിറങ്ങി മുങ്ങി, മതവും വ്യക്തിത്വവും മാറ്റി തൊട്ടടുത്ത നഗരമായ മൊറാദാബാദിൽ 'അബ്ദുൾ റഹീം' എന്ന പേരിൽ സാധാരണക്കാരനെപ്പോലെ ഒളിവു ജീവിതം നയിക്കുന്നതിനിടെ പിടിയിലായത്.

1987-ലാണ് പ്രദീപ് സക്‌സേന സഹോദരന്റെ കൊലപാതകക്കേസിൽ പ്രതിയാവുന്നത്. 1989-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അധികം വൈകാതെ പരോളിലിറങ്ങിയ ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ബറേലിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയുള്ള മൊറാദാബാദിലേക്കായിരുന്നു സക്‌സേന രക്ഷപ്പെട്ടിരുന്നത്. പിന്നീട് താടി നീട്ടി വളർത്തി രൂപം മാറ്റി. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ 2002-ൽ ഇയാൾ മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു. മൊറാദാബാദിൽ ഡ്രൈവറായി ജോലി നോക്കുകയും ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതോടെ പതിറ്റാണ്ടുകളായി പൊലിസിന്റെ പിടിയിൽപ്പെടാതെ കഴിയുകയായിരുന്നു.

പൊലിസ് ഏകദേശം ഈ കേസ്  മറന്ന മട്ടായിരുന്നെങ്കിലും, ഒക്ടോബർ 16-ന് അലഹബാദ് ഹൈക്കോടതിയുടെ ഒരു നിർണായക ഉത്തരവാണ് വഴിത്തിരിവായത്. സക്‌സേനയെ നാലാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാനായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് പഴയ കേസ് ഫയലുകൾ പൊടിതട്ടിയെടുത്ത് പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വ്യാപകമായി തിരച്ചിൽ ആരംഭിച്ചു.

ബറേലിയിൽ താമസിക്കുന്ന സക്‌സേനയുടെ മറ്റൊരു സഹോദരനായ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ്, ഇയാൾ മതവും വ്യക്തിത്വവും മാറ്റി ഒളിച്ചുതാമസിക്കുന്ന വിവരം പൊലിസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ നീക്കത്തിൽ, എന്തോ ആവശ്യത്തിനായി ബറേലിയിൽ എത്തിയ സക്‌സേനയെ പൊലിസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ പ്രദീപ് കുമാർ സക്‌സേനയാണെന്നും 1989-ൽ പരോളിൽ രക്ഷപ്പെട്ടതായും ഇയാൾ സമ്മതിച്ചു. 36 വർഷത്തെ ഒളിവുജീവിതത്തിന് ഒടുവിൽ കൊലക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

 

A murder convict, Pradeep Saxena, who had been sentenced to life imprisonment for killing his brother, was apprehended by the police after absconding for 36 years while out on parole. To evade authorities, he changed his appearance by growing a long beard, converted his religion, and adopted the new identity of Abdul Raheem in Moradabad, where he lived just 100 kilometers away from his hometown. His arrest followed a directive from the Allahabad High Court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  13 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  13 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  13 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  13 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  13 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  14 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  14 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  14 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  14 days ago