ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ 9 പേര്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: വായു മലിനീകരണത്തിനെതിരെ ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവര്‍ക്ക് ജാമ്യം. മലയാളിയടക്കം 9 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അറസ്റ്റിലായവരെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.
രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോടെയാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ കഴിഞ്ഞ ഞായറാഴ്ച്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിഷേധക്കാര്‍ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ സമരക്കാര്‍ക്ക് നേരെ പൊലിസ് മുറ പ്രയോഗിക്കുകയും, പ്രതിഷേധം അടിച്ചമര്‍ത്തുകയും ചെയ്തു. മലയാളി വിദ്യാര്‍ഥികളടക്കം 21 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒന്‍പത് പേര്‍ക്കാണ് നിലവില്‍ ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ലൈംഗികാതിക്രമം നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയും, ഭീകരവാദികളാക്കി ചിത്രീകരിച്ചെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ സുപ്രീം കോടതി പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. മലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കയ്യില്‍ മാന്ത്രിക വടിയൊന്നും ഇല്ലെന്നും, ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണെന്നുമാണ് കോടതി പറഞ്ഞത്.
' ഞങ്ങളും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷെ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം,' കോടതി പറഞ്ഞു. വായു മലിനീകരണത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
nine protesters, including a malayali, granted bail after delhi india gate air pollution protest; police had registered case against 21 and were accused of using excessive force.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."