5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
പെരുമ്പാവൂർ: പോക്കുവരവ് നടത്തി കരം തീർത്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വേങ്ങൂർ സ്വദേശി എം ജിബി മാത്യുവിനെയാണ് എറണാംകുളം വിജിലൻസ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പുളിക്കൽ സ്വദേശി വസ്തു ഉടമ കുറുപ്പംപടി റവന്യൂ സർവീസസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ നിന്നും വസ്തു ഭാഗപത്രം ചെയ്യുന്നതിനും പോക്കുവരവ് ചെയ്തുകൊണ്ട് കരം തീർത്ത് കൊടുക്കുന്നതിനുമായി ഏൽപ്പിച്ചിരുന്നു. പിന്നാലെ കുറുപ്പംപടി സബ് രജിസ്ട്രാർ ഓഫീസിൽ ഭാഗപത്രം രജിസ്റ്റർ ചെയ്തതിന് ശേഷം വില്ലേജ് ഓഫിസിൽ പോക്ക് വരവിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
താലൂക്ക് ഓഫീസിലെ സബ് ഡിവിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കികൊണ്ട് വില്ലേജിലേക്ക് അയച്ചെങ്കിലും പോക്ക് വരവിന് വില്ലേജ് അസിസ്റ്റന്റുമായി ബന്ധപ്പെട്ടപ്പോൾ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നലെയാണ് കൺസൾട്ടൻസി വിജിലൻസിനെ ബന്ധപ്പെട്ടത്. പരാതിക്കാരൻ 5000 രൂപ കൊടുത്തത് കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."