HOME
DETAILS

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

  
Web Desk
November 28, 2025 | 4:47 PM

dysp umesh faces serious molestation allegation shos suicide note confirmed by womans statement

പാലക്കാട്: രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ ചെർപ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ ശരിവെച്ച് യുവതിയുടെ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉമേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.

'ഏപ്രിൽ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു' എന്നാണ് അതിക്രമത്തിന് ഇരയായ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ മൊഴി നൽകിയത്.

ആത്മഹത്യാക്കുറിപ്പിലെ ആരോപണം

നവംബർ 15-നാണ് ജീവനൊടുക്കിയ നിലയിൽ എസ്എച്ച്ഒ ബിനു തോമസിനെ കണ്ടെത്തിയത്. പിന്നാലെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നത്. 2014-ൽ വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്ത് ഉമേഷ് ഒരു അനാശാസ്യക്കേസിൽപ്പെട്ട യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു കുറിപ്പിലെ പ്രധാന പരാമർശം. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് പീഡനം നടന്നതെന്നും, കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടി വന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. ഈ ആരോപണമാണ് നിലവിൽ യുവതിയുടെ മൊഴിയോടു കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി സംസ്ഥാന പൊലിസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ചെർപ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ബിനു തോമസിനെ (52) നവംബർ 15-നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ജോലി സമ്മർദ്ദമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

 

A woman has given a statement confirming the serious molestation allegation against Deputy Superintendent of Police (DySP) Umesh, as mentioned in the suicide note of Station House Officer (SHO) Binu Thomas, who died two weeks ago. The woman claimed DySP Umesh dragged her to the terrace and assaulted her on April 15. The District Police Chief has submitted a detailed report to the State Police Chief.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  19 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  20 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  20 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  20 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  20 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  20 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  21 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  21 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  21 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  21 hours ago