മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു
സിഎൻഎൻ ന്യൂസ് 18ന്റെ പ്രശസ്തമായ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ്‌സ് 2025ൽ ചാമ്പ്യൻസ് ഓഫ് ദി വേൾഡ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വിമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 2025 ഐസിസി വനിത ഏകദിന ലോകകപ്പ്, 2012, 2016, 2022 ഏഷ്യ കപ്പ്എം 2023 ഏഷ്യ ഗെയിംസ് സ്വർണ മെഡൽ നേട്ടം എന്നീ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിച്ചതിനാണ് ഹർമൻപ്രീത് കൗറിനെ തേടി ഈ അംഗീകാരം എത്തിയത്.
സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ഐസിസി വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന്റെ ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് വിജയമായിരുന്നു ഇത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
കിരീടത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കി. ഐസിസി വിമൺസ് വേൾഡ് കപ്പ് വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ കൂടിയാണ് ഹർമൻ റെക്കോർഡിട്ടത്. 36 വയസും 239 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റനെ ഈ നേട്ടം തേടിയെത്തിയത്. ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കിന്റെ റെക്കോർഡ് തകർത്താണ് ഹർമൻ ചരിത്രം രചിച്ചത്. 2005ൽ ഓസ്‌ട്രേലിയ കിരീടം ചൂടുമ്പോൾ ബെലിൻഡക്ക് 34 വയസും 212 ദിവസവുമായിരുന്നു പ്രായം.
അതേസമയം ഇന്ത്യയുടെ മുന്നിലുള്ളത് ഇനി ശ്രീലങ്കയുമുള്ള അഞ്ചു ടി-20 പരമ്പരയാണ്. ഡിസംബറിൽ നടക്കുന്ന പരമ്പരയിലെ മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് ആണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.
Indian women's team captain Harmanpreet Kaur has won the Champions of the World award at the prestigious CNN News18 Indian of the Year Awards 2025. Harmanpreet Kaur was honoured for leading the country to the 2025 ICC Women's ODI World Cup, 2012, 2016, 2022 Asia Cup and 2023 Asian Games gold medals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."