'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: 'ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തേക്ക് കടക്കും. കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമില്ല. എങ്കിലും ഇന്ന് ഒറ്റപ്പെട്ട ജില്ലകളില്‍ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യെല്ലോ അലര്‍ട്ട്:
29.11.2025 = പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 ലധികം പേര്‍ മരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ലങ്കയെ തകര്‍ത്തത്. 1.48 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായാണ് കണക്കുകള്‍. നിരവധി വീടുകള്‍ തകര്‍ന്നു, ട്രെയിന്‍, വിമാന-വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ തുടരുകയാണ്.
cyclone ditva will hit the tamil nadu coast today, bringing three days of heavy rain to the state’s southern districts. yellow alert issued in five districts in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."