evms for local elections are ready, with 50,607 control units and 1,37,862 ballot units to be used.
HOME
DETAILS
MAL
വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും
November 29, 2025 | 2:37 AM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ തയാറായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ. 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തനസജ്ജമായ മെഷിനുകൾ ഇന്ന് മുതൽ ജില്ലകളിലെ സ്‌ട്രോങ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഡിസംബർ 3 മുതൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം മെഷിനുകൾ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയും വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുകയും ചെയ്യും.
ഈ തെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇ.വി.എമ്മിന് ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും ഉണ്ടായിരിക്കും.
നഗരസഭകളിൽ ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂനിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണ് ക്രമീകരിക്കുക. സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലായാൽ രണ്ടാമതൊരു ബാലറ്റ് യൂനിറ്റ് കൂടി സജ്ജമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."