HOME
DETAILS

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

  
November 29, 2025 | 4:39 AM

rahul mangoottil mla admits audio clip is his in rape-case proceedings

 

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പുറത്തു വന്ന ശബ്ദരേഖ തന്‍േതു തന്നെ എന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുസംബന്ധിച്ച് രാഹുല്‍ സമ്മതിക്കുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നായിരുന്നു നേരത്തേ രാഹുല്‍ സൂചിപ്പിച്ചിരുന്നത്.

കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗര്‍ഭധാരണത്തിനും പിന്നീട് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങളും വാട്‌സ് ആപ്പ് ചാറ്റുകളുമടക്കമുള്ളവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയെ അസഭ്യം വിളിക്കുന്നതും നിന്നെ കൊല്ലാന്‍ സെക്കന്റുകള്‍ പോരേ എന്ന് പറയുകയും യുവതി കരയുമ്പോള്‍ നിന്റെ ഡ്രാമ അവസാനിപ്പിക്കൂ എന്നിങ്ങനെ രാഹുല്‍ പറയുന്നത് പുറത്തു വന്ന ശബ്ദരേഖയിലുണ്ട്. വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി സൗഹൃദത്തിലാകുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുമുണ്ട്.

യുവതിയുടെ വൈവാഹിക ജീവിതത്തിലെ പീഡനങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ സഹതാപം തോന്നുകയും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തുവെന്നാണ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നത്. വിവാഹിതയാണെന്ന് അറിയാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം പുലര്‍ത്തിയതെന്ന രാഹുല്‍ അനുകൂലികളുടെ വാദമാണ് ഈ ജാമ്യാപേക്ഷയിലൂടെ പൊളിഞ്ഞത്.

അതിനിടെ പരാതിക്കാരി യുവതി പൊലിസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു. വിവാഹബന്ധം ഒഴിഞ്ഞതിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നത്. വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22 നായിരുന്നു. നാലു ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളൂ. ഒരു മാസം മാത്രമാണ് ആ ദാമ്പത്യം നീണ്ടു നിന്നത്. പിന്നീട് അഞ്ചു മാസത്തിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

 

Rahul Mangoottil MLA has admitted in his anticipatory bail application that the recently surfaced audio clip in the rape case controversy is indeed his. Earlier, he had indicated that the woman involved had recorded the phone conversation to trap him. According to the woman's complaint, Rahul had allegedly insisted on pregnancy and later pressured her to undergo an abortion, claiming it would affect his political future. Her complaint also includes WhatsApp chats and recorded conversations from when the two reportedly shared a close relationship.

The audio clip released by the woman contains instances of Rahul using abusive language, threatening her, and dismissing her emotional distress. In the bail plea, Rahul acknowledges that he had a relationship with the woman despite knowing she was married—contradicting earlier claims made by his supporters that he was unaware of her marital status.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  4 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  4 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  4 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  4 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  4 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  4 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  4 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  4 days ago