ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ
സൗത്ത് ആഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. ഈ പരമ്പരയിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും.
ഈ പരമ്പരയിൽ രോഹിത്തിന് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണാവസരമുണ്ട്. വെറും 98 റൺസ് കൂടി നേടിയാൽ രോഹിത്തിന് ഇന്റർനാഷണൽ ക്രിക്കറ്റിൽ 20,000 റൺസ് പൂർത്തിയാക്കാൻ സാധിക്കും. ഇതുവരെ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 19.902 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ഇന്ത്യക്കായി ഏകദിനത്തിൽ 11.370 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ 67 മത്സരങ്ങളിൽ നിന്നും 4301 റൺസും ടി-20യിൽ 4231 റൺസും ഹിറ്റ്മാൻ സ്വന്തമാക്കി.
സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സച്ചിനാണ്. 34,357 റൺസാണ് സച്ചിന്റെ സമ്പാദ്യം. കോഹ്‌ലി 27,673 റൺസും ദ്രാവിഡ് 24,208 റൺസുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ മിന്നും പ്രകടനമാണ് രോഹിത് നടത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും അവസാന മത്സരത്തിൽ സെഞ്ച്വറിയും നേടിയാണ് രോഹിത് തിളങ്ങിയത്. ഈ തകർപ്പൻ പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് സൗത്ത് ആഫ്രിക്ക സീരിസ് വിജയിച്ചത്. അതുകൊണ്ട് തന്നെ ടെസ്റ്റിലേറ്റ തിരിച്ചടികളിൽ നിന്നും കരകയറാനാവും ഇന്ത്യ ഏകദിനത്തിൽ ലക്ഷ്യം വെക്കുക.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ)& വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, അർഷദീപ് സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ).
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ടെംബ ബാവുമ (ക്യാപ്റ്റൻ), ഒട്ടിനിൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ക്വിൻ്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ലുങ്കി എൻഗിഡി.
The first match of the three-match ODI series against South Africa will be played in Ranchi tomorrow. Rohit Sharma is preparing to return to the field through this series. Rohit has a golden opportunity to break a record in this series. If he scores just 98 more runs, Rohit can complete 20,000 runs in international cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."