HOME
DETAILS

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

  
November 29, 2025 | 8:39 AM

ayush mathre create a historical record in Syed Mushtaq Ali Trophy

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ ഏഴ് വിക്കറ്റിന്റെ മിന്നും വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ആയുഷ് മാത്രെയുടെ സെഞ്ച്വറി കരുത്തിലാണ് മുംബൈ വിജയിച്ചുകയറിയത്. 53 പന്തിൽ പുറത്താവാതെ 110 റൺസ് നേടിയാണ് ആയുഷ് മാത്രെ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 207.55 പ്രഹര ശേഷിയിൽ ബാറ്റ് വീശിയ ആയുഷ് എട്ട് വീതം ഫോറുകളും സിക്സുകളും ആണ് നേടിയത്. 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് ആയുഷ്. 18 വർഷവും 138 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് വിജയ് സോൾ ആണ്. 2013 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ 18 വർഷവും 118 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരം സെഞ്ച്വറി നേടിയത്. 

അതേസമയം ആയുഷ് മാത്രെക്ക് പുറമെ മുംബൈക്കായി ശിവം ദുബെ 39 റൺസും സൂര്യകുമാർ യാദവ് 35 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. ആദ്യം ബാറ്റ് ചെയ്ത വിദർഭക്കായി അഥർവ്വ ടെയ്ഡ്, അമൻ മൊഖഡെ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഥർവ്വ ടെയ്ഡ് 36 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 64 റൺസും അമൻ 30 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്‌സും അടക്കം 61 റൺസുമാണ് നേടിയത്. 

മുംബൈ ബൗളിങ്ങിൽ മൂന്ന് വിക്കറ്റുകൾ വീതം നേടി സായിരാജ് പാട്ടീൽ, ശിവം ദുബെ എന്നിവർ തിളങ്ങിയപ്പോൾ അഥർവ അങ്കോലേക്കർ രണ്ട് വിക്കറ്റും ക്യാപ്റ്റൻ ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. 

Mumbai registered a stunning seven-wicket win over Vidarbha in the Syed Mushtaq Ali Trophy. Ayush Mathre led Mumbai to victory on the strength of a century. Ayush Mathre scored an unbeaten 110 off 53 balls to lead the team to victory. Ayush is also the second youngest player to score a century in the history of the Syed Mushtaq Ali Trophy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  6 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  6 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  6 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  6 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  6 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  6 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  6 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  6 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  6 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  6 days ago