HOME
DETAILS
MAL
സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ
November 29, 2025 | 10:09 AM
തിരുവനന്തപുരം: സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വ്യാഴാഴ്ച രാത്രി 10 മാണിയോട് കൂടിയാണ് സ്റുഡഫിയോ റോഡിൽ നിന്നും സിറ്റി ഡോൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കൽ ലാൽ ശിവനിവാസിൽ ശിവനാണ് പിടിയിലായത്.
ശിവന്റെ കൂടെയുണ്ടായിരുന്ന തൗഫീർ എന്നയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളാണ് തനിക്ക് കഞ്ചാവ് നൽകിയതെന്നാണ് ശിവൻ മൊഴി നൽകിയത്. 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താനായിരുന്നു ശ്രമം. പാക്കറ്റുകളിലാക്കി കഞ്ചാവ് സ്കൂട്ടറിന് മുന്നിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. ശിവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൗഫീറിനായുള്ള അന്വേഷണം ഊർജിതമായെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."