കളിക്കളത്തിൽ എന്നെ ഭയപ്പെടുത്തിയ താരങ്ങൾ അവർ മൂന്ന് പേരുമാണ്: മിച്ചൽ സ്റ്റാർക്ക്
ലോക ക്രിക്കറ്റിൽ പല ബാറ്റർമാരുടെയും പേടി സ്വപ്നമാണ് ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റാർക്ക്. ഇപ്പോൾ കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് സ്റ്റാർക്ക് തുറന്നു പറഞ്ഞിരിക്കുകയാണ്. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, എബി ഡിവില്ലിയേഴ്സ് എന്നീ താരങ്ങളുടെ പേരാണ് സ്റ്റാർക്ക് പറഞ്ഞത്.
ഒന്നാമതായി സ്റ്റാർക്ക് തെരഞ്ഞെടുത്തത് വിരാട് കോഹ്‌ലിയെയാണ്. വിരാടിനൊപ്പം ആർസിബിയിൽ ഡ്രസിങ് റൂം പങ്കിട്ട നിമിഷങ്ങൾ മികച്ചതായിരുന്നെന്നും സ്റ്റാർക്ക് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങിനെക്കുറിച്ചാണ് സ്റ്റാർക്ക് രണ്ടാമതായി പറഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റിൽ സ്മിത്ത് തന്നെ പ്രയാസപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ റെഡ് ബോൾ ക്രിക്കറ്റിലെ മികച്ച ബാറ്ററാണ് സ്മിത്ത് എന്നുമാണ് സ്റ്റാർക്ക് പറഞ്ഞത്. ക്ലാസിക് ശൈലിയിൽ ബാറ്റ് ചെയ്യാൻ സ്മിത്തിന് സാധിക്കുമെന്നും ക്രീസിൽ ക്ഷമയോടെ എത്ര സമയം വേണമെങ്കിലും നിൽക്കാനുള്ള ശേഷിയുണ്ടെന്നും സ്റ്റാർക്ക് വ്യക്തമാക്കി.
മൂന്നാമതായായി മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയാണ് സ്റ്റാർക്ക് തെരഞ്ഞെടുത്തത്. എബിഡിക്ക് ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനുള്ള കഴിവുണ്ടെന്നും ലോക ക്രിക്കറ്റിൽ ഡിവില്ലിയേഴ്സിനെ പോലൊരു താരം വേറെയില്ലെന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു.
;Australian star pacer Mitchell Starc is the nightmare of many batsmen in world cricket. Starc is one of the best pacers in Australia's history. Starc has now revealed who the best players he has faced on the field. Starc named Virat Kohli, Steve Smith and AB de Villiers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."