HOME
DETAILS

ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി du; ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റയും മറ്റ് ഓഫറുകളും 

  
November 29, 2025 | 12:28 PM

du announces big national day offer users to get 54gb free data and additional benefits

ദുബൈ: 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച്, തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ du. ദേശീയ ദിന അവധി ദിനങ്ങളിൽ ഉപയോക്താക്കൾക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ ബന്ധം നിലനിർത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ പ്രഖ്യാപനം.

പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റ

du-വിന്റെ പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റാ ഉപയോഗം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ബോണസ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പോസ്റ്റ്-പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഡിസംബർ 6-ന് മുമ്പായി ഫ്ലെക്സി ഇയർലി (Flexi Yearly) പ്ലാനിലേക്ക് മാറുകയാണെങ്കിൽ സൗജന്യ ഡാറ്റ ലഭിക്കും. ഇവർക്ക് 54GB സൗജന്യ ഡാറ്റയാണ് du വാഗ്ദാനം ചെയ്യുന്നത്.  ഫ്ലെക്സി വാർഷിക പ്ലാൻ ആക്ടീവാക്കിയ ശേഷം 30 ദിവസത്തിനുള്ളിൽ du ആപ്പ് വഴി സൗജന്യ 54GB ഡാറ്റ ക്ലെയിം ചെയ്യാം. ഈ ഡാറ്റ 12 മാസത്തേക്ക് ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകും.

ഓഫർ വിശദീകരിച്ചുകൊണ്ട്, തങ്ങൾക്ക് ഇന്ന് സന്ദേശം ലഭിച്ചതായി ചില du ഉപഭോക്താക്കൾ അറിയിച്ചു. 

ഇമാറാത്തി ഫാമിലി പ്ലാനിൽ 54% കിഴിവ്

ഡാറ്റാ ഓഫറിന് പുറമെ, du മറ്റൊരു ആകർഷകമായ പ്ലാനിലും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാറാത്തി ഫാമിലി പ്ലാനിൽ ചേരുന്നവർക്ക് മൂന്ന് മാസത്തേക്ക് 54 ശതമാനം കിഴിവ് ലഭിക്കും. ഈ അവസരം ഡിസംബർ 1-നും ഡിസംബർ 3-നും ഇടയിൽ ഉപയോക്താക്കൾക്ക് ആക്ടീവാക്കാം.

"ഈദുൽ ഇത്തിഹാദ് ഓഫറിലൂടെ, നിങ്ങളുടെ ആദ്യ ലൈനിൽ തുടർച്ചയായി ആദ്യത്തെ 3 മാസത്തേക്ക് നിങ്ങളുടെ ഇമാറാത്തി ഫാമിലി പ്ലാൻ ബില്ലുകളിൽ 54 ശതമാനം കിഴിവ് ലഭിക്കും," du അധികൃതർ വിശദീകരിച്ചു.

ദേശീയ ദിനത്തോടനുബന്ധിച്ച് കൂടുതൽ ഉപയോക്താക്കളെ ല​ക്ഷ്യമിട്ടാണ് du മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

du has launched a major national day offer providing users with 54gb of free data along with several additional benefits. the telecom company aims to enhance customer experience during the national day celebrations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  12 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  12 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  12 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  12 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  12 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  12 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  12 days ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  12 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  12 days ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  12 days ago