HOME
DETAILS

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

  
November 29, 2025 | 1:37 PM

noida murder man shoots girlfriend dead for rejecting marriage proposal in uttar pradesh

ലഖ്നൗ: വിവാഹാഭ്യർഥന തുടർച്ചയായി നിരസിച്ചതിന്റെ പകപോക്കലായി പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗറിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അംറോഹ സ്വദേശിനി സോനു (25) എന്ന യുവതിയെയാണ് ബിഹാർ സ്വദേശിയായ കൃഷ്ണ (26) എന്ന യുവാവ് കൊലപ്പെടുത്തിയത്. നോയിഡ ഫേസ്-2 മേഖലയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന സോനുവിന്റെ മുറിയിലെത്തിയാണ് കൃഷ്ണ ആക്രമണം നടത്തിയത്.

പൊലിസ് സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ് ഇരുവരും മുമ്പ് ഒരു ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്ത് പ്രണയത്തിലായി. പിന്നീട് ബന്ധം തുടർന്നിരുന്നെങ്കിലും കൃഷ്ണ സോനുവിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു വരികയായിരുന്നു. സോനു ഇത് ആവർത്തിച്ച് നിരസിച്ചു. ഒടുവിൽ വീട്ടുജോലിക്ക് പോകാൻ തുടങ്ങിയ സോനു ബന്ധം പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഇന്നലെ വൈകിട്ട് സോനുവിന്റെ മുറിയിലെത്തിയ കൃഷ്ണ വീണ്ടും വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. നിരസിക്കപ്പെട്ടതോടെ രോഷാകുലനായ ഇയാൾ പോക്കറ്റിലെ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് യുവതിയുടെ നെഞ്ചിലും തലയിലുമായി വെടിയുതിർത്തു. സോനു സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകശേഷം കൃഷ്ണ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരച്ചിൽ ഊർജിതമാക്കിയതായി സെൻട്രൽ നോയിഡ ഡിസിപി ശക്തി മോഹൻ അവസ്ഥി അറിയിച്ചു.സോനുവിന്റെ മൊബൈൽ ഫോണും സമീപത്ത് കണ്ടെത്തിയ തോക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  4 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  4 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  5 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  5 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  6 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  6 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  6 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  6 hours ago