യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കായി യുക്രെയ്ൻ പ്രതിനിധി സംഘം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ആണ് സംഘം യാത്ര തിരിച്ചത്. യുക്രെയിന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമെറോവാണ് സംഘത്തിന്റെ തലവനെന്ന് പ്രസിഡന്റ് വൊളോഡമിർ സെലെൻസ്കി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
അബുദബിയിലും ജനീവയിലും അടുത്തിടെ നടന്ന ചർച്ചകളുടെ തുടർച്ചയാണ് ഈ യാത്ര. യുഎസ്, യുക്രെയിൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദബിയിൽ നടത്തിയ സംഭാഷണങ്ങൾക്ക് പിന്നാലെ, യുഎസും യുക്രെയ്നും ജനീവയിൽ കൂടിയിരുന്നു. ഈ ചർച്ചകൾ പദ്ധതി നടപ്പാക്കാൻ സാധ്യതയുണ്ടെന്നും, എന്നാൽ ചില പ്രധാന വ്യവസ്ഥകളിൽ ഇനിയും തീരുമാനങ്ങൾ വരാനുണ്ടെന്നും സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎസ്-യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളിൽ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പിന്തുണയുള്ള പദ്ധതിയുടെ ഒരു ഫ്രെയിംവർക്ക് യുക്രെയ്ൻ അംഗീകരിച്ചിരുന്നു. എന്നാൽ ചില പ്രധാന വ്യവസ്ഥകളിൽ, പ്രത്യേകിച്ച് പ്രദേശം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട സെൻസിറ്റീവ് വിഷയങ്ങളിൽ തീരുമാനമാകാനുണ്ട് എന്ന് സെലെൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.. ട്രംപിന്റെ 28-പോയിന്റ് പ്ലാൻ യുക്രെയിന്റെ സുരക്ഷാ ഗ്യാരന്റികളും സമാധാനത്തിനുള്ള പാതയും ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് സംഘം.സെലെൻസ്കി ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും ശക്തമായിരിക്കുന്നു. അതേസമയം, അഴിമതി ആരോപണങ്ങളെ തുടർന്ന് മുൻ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക്കിനെ മാറ്റിയതിന് പിന്നാലെയാണ് ഉമെറോവിനെ സംഘത്തലവനാക്കിയത് എന്നത് ശ്രദ്ധേയമാണ്.
യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു: "ഞങ്ങളുടെ ടീം അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി, ജനീവയിലെ ചർച്ചകളുടെ ഫലങ്ങൾ സമാധാനത്തിലേക്കും സുരക്ഷാ ഗ്യാരന്റികളിലേക്കും നയിക്കുന്ന രൂപത്തിലാക്കും. ഞങ്ങൾക്ക് ഈ ഞായറാഴ്ച സംഘത്തിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കാം. യുക്രെയിൻ യോഗ്യമായ സമാധാനത്തിനായി പ്രവർത്തിക്കുന്നു."
റഷ്യൻ ഉപരോധങ്ങൾക്കിടയിൽ യുദ്ധം തുടരുന്ന റഷ്യയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. യുഎസ് പദ്ധതിയിൽ മാറ്റങ്ങൾ കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് സൈന്യ സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളുമായുള്ള ചർച്ചകൾ "നല്ല രീതിയിൽ" പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."