ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം. മെഴുവേലി പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയോടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ഒഴിച്ചത്. ആക്രമണത്തിൽ ബിജോ വർഗീസിൻ്റെ വസ്ത്രങ്ങളിൽ കരി ഓയിൽ ആയി. സംഭവത്തിനു പിന്നാലെ സ്ഥാനാർഥിയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ നടന്ന ആക്രമണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
A United Democratic Front (UDF) candidate, Bijo Varghese, contesting in the Mezhuveli Panchayat's 10th ward in Pathanamthitta, Kerala, was attacked with black oil while traveling on his bike. He and his workers have filed a complaint with the Elavumthitta Police Station, and an investigation into the incident has been initiated.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."