വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലിസ്
കോയമ്പത്തൂർ: കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിൽ ലക്ഷങ്ങളുടെ മോഷണം നടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പ്രതികളെ പൊലിസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന യൂണിറ്റിലെ 13 വീടുകളിൽ നിന്ന് 56 പവൻ സ്വർണാഭരണങ്ങളും, മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലാണ് പൊലിസിന്റെ ധീരമായ നടപടി.
വെള്ളിയാഴ്ച പട്ടാപ്പകൽ ഓട്ടോറിക്ഷയിലെത്തിയ സംഘം വീടുകളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. സംഭവം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (48), ഇർഫാൻ (45), ആരിഫ് ഗ്വാജിവാല (60) എന്നിവരെ പൊലിസ് തിരിച്ചറിഞ്ഞത്.
ഇന്ന് (ശനിയാഴ്ച) രാവിലെ തിരുനഗറിൽ വെച്ചാണ് ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലിസ് വെടിയുതിർത്തത്. പൊലിസുമായി ഏറ്റുമുട്ടാനോ രക്ഷപ്പെടാനോ ശ്രമിച്ചതിനെത്തുടർന്നാണ് പ്രതികൾക്ക് നേരെ വെടിയുതിർത്തതെന്നാണ് സൂചന. വെടിയേറ്റ മൂവരെയും ഉടൻ തന്നെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കവർച്ചാസംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി വെടിവെച്ച് കീഴ്‌പ്പെടുത്തിയ പൊലിസ് സംഘത്തെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
The Coimbatore police shot and subdued three men from Uttar Pradesh who were involved in a major robbery. The suspects allegedly broke into 13 houses in a government housing unit, stealing 56 sovereigns of gold, 3 kg of silver, and ₹3 lakh. The arrested men—Asif (48), Irfan (45), and Arif Gwajiwala (60)—sustained bullet injuries during the confrontation this morning and have been admitted to Coimbatore Government Medical College.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."