HOME
DETAILS

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

  
November 30, 2025 | 5:52 PM

virat kohli break sachin tendulker record in international cricket

റാഞ്ചി; സൗത്ത് ആഫ്രിക്കതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ ജയം. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് 49.2 ഓവറിൽ 332 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇന്ത്യക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി തിളങ്ങി. 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് വിരാട് തന്നെയാണ്.

ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമായും കോഹ്‌ലി റെക്കോർഡിട്ടു. ഇന്ത്യയിലെ കോഹ്‌ലിയുടെ 32 പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ആയിരുന്നു ഇത്. 31 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ജാക് കാലിസ് എന്നിവരെ മറികടന്നാണ് വിരാടിന്റെ ഈ നേട്ടം. 

മത്സരത്തിൽ കോഹ്‌ലിക്ക് പുറമെ രോഹിത് ശർമയും ക്യാപ്റ്റൻ കെഎൽ രാഹുലും അർദ്ധ സെഞ്ച്വറി നേടി. 56 പന്തിൽ 60 റൺസ് നേടിയാണ് രാഹുൽ നിർണായകമായത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യൻ നായകൻ നേടിയത്. രോഹിത് 51 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 57 റൺസും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 20 പന്തിൽ 32 റൺസും സ്വന്തമാക്കി.

ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകളും ഹർഷിദ് റാണ മൂന്ന് വിക്കറ്റുകളും നേടി സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി. 

സൗത്ത് ആഫ്രിക്കൻ നിരയിൽ മൂന്ന് താരങ്ങളാണ് അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയത്. മാത്യു ബ്രീറ്റ്‌സ്‌കെ 80 പന്തിൽ 72 റൺസ് നേടി മധ്യനിരയിൽ മികച്ചു നിന്നു. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവർ മികച്ച ചെറുത്തുനിൽപ്പ് നടത്തുകയും ചെയ്തു. 39 പന്തിൽ നിന്നും എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 70 റൺസാണ് മാർക്കോ നേടിയത്. കോർബിൻ 51 പന്തിൽ 61 റൺസും നേടി അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരിക്കുന്നു. 

India won the first ODI against South Africa by 17 runs. Virat Kohli shone for India by scoring a century. Kohli led India to a good score by scoring 135 runs in 120 balls. The player's batting included 11 fours and seven sixes. Virat himself won the Player of the Match award in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  5 days ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  5 days ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  5 days ago
No Image

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

Football
  •  5 days ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  5 days ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  5 days ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  5 days ago
No Image

വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി

Cricket
  •  5 days ago
No Image

കേരള എന്നുവേണ്ട, 'കേരളം' എന്നാക്കണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Kerala
  •  5 days ago