പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ
ബെയ്റൂത്ത്: പതിറ്റാണ്ടുകൾ ആയി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രമാണെന്ന് പോപ്പ് ലിയോ മാർപ്പാപ്പ. നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു പരിഹാരം ഇതാണ് എന്ന് പോപ്പ് പറഞ്ഞു. ഇസ്താംബൂളിൽ നിന്ന് ബെയ്റൂട്ടിലേക്ക് പറന്നപ്പോഴാണ് ലിയോ വിമാനത്തിൽ വച്ച് ഈ പരാമർശം നടത്തിയത്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗനുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ഗസയിലെയും ഉക്രെയ്നിലെയും യുദ്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തോ എന്നും തുർക്കി പത്രപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
ഇസ്രായേലുമായും ഞങ്ങൾ സൗഹൃദത്തിലാണ്. ഇരു കക്ഷികൾക്കുമിടയിൽ ഒരു മധ്യസ്ഥ ശബ്ദമാകാനും എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഒരു പരിഹാരത്തിൽ അവരെ സഹായിക്കാനും ഞങ്ങൾ ശ്രമിക്കുന്നു- ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച പോപ്പ് കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ അമേരിക്ക പോലും ഫലസ്തീൻ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം, പലസ്തീൻ രാഷ്ട്രത്തിനെതിരായ എതിർപ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും ഉറപ്പിച്ചതിന് പിന്നാലെ ആണ് പോപ്പ് തന്റെ നിലപാട് ആവർത്തിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും ഉക്രെയ്നും തമ്മിലുള്ള താഴ്ന്ന തലത്തിലുള്ള ചർച്ചകൾ സുഗമമാക്കാൻ ഉർദോഗന്റെ സർക്കാർ ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച ലിയോ, രണ്ട് സംഘട്ടനങ്ങളിലും തുർക്കിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സ്ഥിരീകരിച്ചു.
ഗസ്സയില്‍ പരുക്കേറ്റ കുട്ടികളെ സന്ദര്‍ശിച്ച് വില്യംസ് രാജകുമാരന്‍
ലണ്ടന്‍: ഗസ്സയില്‍ നിന്ന് ചികിത്സയ്ക്കായി ലണ്ടനിലെത്തിച്ച കുട്ടികളെ വില്യംസ് രാജകുമാരന്‍ സന്ദര്‍ശിച്ചു. നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് ആണ് ഗസ്സയിലെ വംശഹത്യയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നത്. 50 കുട്ടികളെയാണ് നവംബര്‍ 21ന് ലണ്ടനിലെത്തിച്ചത്. ഇവര്‍ക്ക് ബ്രിട്ടന്‍ ആരോഗ്യ വകുപ്പ് സൗജന്യമായി ചികിത്സ നല്‍കിവരികയാണ്.
കുട്ടികള്‍ക്കും കുടുംബത്തിനും ധൈര്യം നല്‍കുന്നതിനു വേണ്ടിയാണ് രാജകുമാരന്‍ കുട്ടികളെ സന്ദര്‍ശിച്ചതെന്ന് കെന്‍സിങ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു. വില്യംസ് സന്ദര്‍ശിച്ച കുട്ടികളുടെ വിവരമോ ചിത്രമോ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.
Pope Leo XIV doubled down Sunday on the Holy See’s insistence on a two-state solution to resolve the Israeli-Palestinian conflict, saying in his first airborne news conference that it was the “only solution” that could guarantee justice for both sides.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."