HOME
DETAILS

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

  
December 01, 2025 | 6:42 AM

Virat Kohli answered the question of whether he will return to Test cricket

സൗത്ത് ആഫ്രിക്കതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ 17 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് 49.2 ഓവറിൽ 332 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 

മത്സരശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ഇന്ത്യൻ താരം വിരാട് കോഹ്‌ലി മറുപടി നൽകിയിരുന്നു. ടെസ്റ്റിലേക്ക് തിരിച്ചുവരില്ലെന്നും ഒരു ഫോർമാറ്റിൽ മാത്രമാണ് കളിക്കുകയെന്നുമാണ് വിരാട് വ്യക്തമാക്കിയത്. ഇപ്പോഴും ക്രിക്കറ്റിനോടുള്ള തന്റെ ആവേശത്തെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു. 

''അത് എപ്പോഴും അങ്ങനെയായിരിക്കും ഞാൻ ഒരു ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. ഞാൻ ഒരു സ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ എത്തിയാൽ 120 ശതമാനം ആവേശത്തോടെയാവും ഞാൻ എത്തുക റാഞ്ചിയിൽ ഞാൻ നേരത്തെ പരിശീലനത്തിന് എത്തിയിരുന്നു. ഫോം കുറവാണെന്ന് തോന്നുമ്പോൾ കൂടുതൽ പരിശീലനം നടത്തണം. പരിശീലനത്തിൽ ഫോം വീണ്ടെടുത്തുവെന്ന് ഉറപ്പാക്കണം. എനിക്കിപ്പോൾ 37 വയസായി അതുകൊണ്ട് ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകേണ്ടതും പ്രധാനമായ കാര്യമാണ്'' വിരാട് കോഹ്‌ലി പറഞ്ഞു. 

മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങാനും കോഹ്‌ലിക്ക് സാധിച്ചു. 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി കളിയിലെ താരമായത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് വിരാട് തന്നെയാണ്. ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമായും കോഹ്‌ലി റെക്കോർഡിട്ടു.

ഇന്ത്യയിലെ കോഹ്‌ലിയുടെ 32 പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ആയിരുന്നു ഇത്. 31 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ജാക് കാലിസ് എന്നിവരെ മറികടന്നാണ് വിരാടിന്റെ ഈ നേട്ടം. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകളും ഹർഷിദ് റാണ മൂന്ന് വിക്കറ്റുകളും നേടി സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി. 

Indian cricketer Virat Kohli had responded to a question about whether he would return to Test cricket after the first ODI against South Africa. Virat clarified that he will not return to Test cricket and will play only one format.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  6 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  6 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  6 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  6 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  6 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  6 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  6 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  6 days ago