HOME
DETAILS
MAL
'കൃത്രിമ ഭൂകമ്പമല്ല' ആണവപരീക്ഷണം, വിജയമെന്ന് ഉത്തരകൊറിയ
backup
September 09 2016 | 12:09 PM
സോള്‍: ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാംഗില്‍ നിന്ന് 90 കി.മീറ്റര്‍ അകലെയുള്ള പ്രധാന ആണവ പരീക്ഷണകേന്ദ്രത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അത് യഥാര്‍ഥ ഭൂചലനമല്ലെന്നും ആണവ പരീക്ഷണമാണെന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചു. ഭൂചനലം ആണവപരീക്ഷണത്തിന്റെ ആഘാതമാവാം എന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.
്അഞ്ചാമത്തെ പരീക്ഷണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും ഉത്തരകൊറിയ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണങ്ങളെ തുടര്‍ന്ന് ആണവകണങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും അതിനാല്‍ പരിസ്ഥിതി ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."