HOME
DETAILS

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ

  
December 01, 2025 | 12:47 PM

survivor abuse case rahul easwar denied bail remanded 14 days in jail kerala controversy

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ പൊതുപ്രവർത്തകനും ബിജെപി നേതാവുമായ രാഹുൽ ഈശ്വർ റിമാൻഡിൽ. കോടതി രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) കോടതിയാണ് ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്തത്.

 സൈബർ അധിക്ഷേപം: ജാമ്യമില്ലാ വകുപ്പുകൾ

സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയും, യുവതിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേസിലാണ് രാഹുൽ ഈശ്വറിനെതിരെ നടപടിയുണ്ടായത്. അതിജീവിതയെ സൈബർ ഇടങ്ങളിൽ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് സൈബർ പൊിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുൽ ഈശ്വറിനെ ഞായറാഴ്ച വൈകുന്നേരം സൈബർ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.

കോടതിയിൽ ജാമ്യം തേടി രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ ശക്തമായി വാദിച്ചു.രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും, രാഹുലിന്റെ വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.എന്നാൽ, യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, പരാതിക്കാരിയെ വ്യക്തമായി തിരിച്ചറിയുന്ന രീതിയിൽ അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലിസ് കോടതിയിൽ വാദിച്ചു.വാദങ്ങൾ പരിഗണിച്ച കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

കേസിലെ പ്രതികൾ

സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ആകെ അഞ്ച് പ്രതികളാണ് ഉള്ളത് ഒന്നാം പ്രതി പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ,കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ,രാഹുൽ ഈശ്വർ തുടങ്ങിയവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  6 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  6 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  6 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  6 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  6 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  6 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  6 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  6 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  6 days ago