യുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം
അബൂദബി: യുഎഇയുടെ 54-ാം ദേശീയദിനത്തിന്റെ ഭാഗമായി (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി, ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രാജ്യത്തെ എല്ലാവരും ഒരേ സമയം ദേശീയ ഗാനം ആലപിക്കണം. യുഎഇ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങി ഏഴ് എമിറേറ്റുകളിലുമുള്ള എല്ലാവരോടും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
'ഇഷി ബിലാദി' (Ishy Bilady) എന്ന യുഎഇ ദേശീയ ഗാനം ഒരേ മനസ്സോടെ ആലപിക്കുന്നത്, ഈദ് അൽ ഇത്തിഹാദ്, ദിനത്തിൽ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും ചൈതന്യം പ്രതിഫലിപ്പിക്കാൻ വേണ്ടിയാണ്.
അതേസമയം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ 'ഇഷി ബിലാദി' എന്ന ദേശീയ ഗാനം ആലപിക്കേണ്ട കൃത്യമായ തീയതിയും സമയവും ഓർമ്മിപ്പിച്ചുകൊണ്ട് തിങ്കളാഴ്ച 'എക്സ്' ൽ ഒരു പോസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തിന്റെ വിവിധ സമൂഹങ്ങളെ ഉൾക്കൊള്ളിക്കുന്നതിനായി, ദേശീയ ഗാനം അറബിയിലും ഇംഗ്ലീഷിലും നൽകിയിട്ടുണ്ട്. ഔദ്യോഗിക 'സിംഗ്-എലോങ്' വീഡിയോ ഉപയോഗിച്ച് എല്ലാവർക്കും പരിപാടിയിൽ പങ്കു ചേരാം.
ഈ നിമിഷങ്ങൾ #EidAlEtihad #VoicesOfUnity എന്നീ ഹാഷ്ടാഗുകളോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനും എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
The UAE is set to unite its citizens, residents, and visitors in a nationwide singing of the national anthem on December 2, 2025, at 11 am, as part of the 54th UAE National Day celebrations, promoting national pride and unity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."