HOME
DETAILS

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

  
Web Desk
December 01, 2025 | 2:07 PM

karnataka speaker u t khader donated one lakh rupees to the tahiyya fund collection samastha centenary

ബെംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന തഹിയ്യ ഫണ്ട് സമാഹരണത്തിലേക്ക് കർണാടക സ്പീക്കർ യുടി ഖാദർ ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. 

വരുംനൂറ്റാണ്ടിന്റെ സാമൂഹിക വൈജ്ഞാനിക മുന്നേറ്റത്തിനു കരുത്തുപകരാനുള്ള കർമപദ്ധതികൾക്കായി സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന തഹിയ്യ ഫണ്ട് സമാഹരണം ചരിത്രമാകുന്നു. നൂറ്റാണ്ട് ആഘോഷത്തിന്റെ ഭാഗമായി സമസ്ത ആവിഷ്‌കരിച്ച പദ്ധതികൾക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണം വെെകീട്ട് 7 മണിയോടെ 43 കോടി പൂർത്തീകരിച്ച് മുന്നേറുകയാണ്. 

ഇന്ന്  രാത്രി 12 മണി വരെയാണ് ഫണ്ട് സമാഹരണം നടക്കുക. വൈകീട്ട് നാലു മുതൽ ആരംഭിച്ച തഹിയ്യ സമാപന പ്രാർഥന സം​ഗമം ആരംഭിച്ചു. സമസ്തയുടെയും, പോഷക ​സംഘടനകളുടെയും നേതാക്കൾ പങ്കെടുക്കുന്നു. പ്രോഗ്രാം തത്സമയ പ്രക്ഷേപണം സമസ്ത ഓൺലൈൻ, സുപ്രഭാതം ഓൺലൈൻ ചാനലുകളിൽ നടക്കുന്നു. 

സെപ്റ്റംബർ 28ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളാണ് തഹിയ്യ ആപ്പ് ലോഞ്ചിങ് നിർവഹിച്ചത്. നവംബർ 15 വരെയായിരുന്നു ഫണ്ട് സ്വീകരിക്കുന്നതിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും അഭ്യർഥനപ്രകാരം 15 ദിവസംകൂടി നീട്ടിനൽകുകയായിരുന്നു. 

ഒരുനൂറ്റാണ്ടുകാലം കേരളത്തിന്റെ വിവിധ മേഖലകളിൽ സാധ്യമാക്കിയ സാമുദായിക സാമൂഹിക നവോത്ഥാനത്തിന്റെ തുടർച്ച വരും തലമുറകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക പദ്ധതികളിലൂടെ സമസ്ത ലക്ഷ്യമാക്കുന്നത്.

മഹല്ല്, മദ്റസാ, യൂനിറ്റ് തലങ്ങളിൽ ജനകീയ മുന്നേറ്റം നടത്തിയ തഹിയ്യ ഫണ്ട് ശേഖരണത്തിലേക്ക് വീട്ടകങ്ങളിൽനിന്ന് ആത്മനിർവൃതിയുടെ വിഹിതങ്ങൾ ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ജി.സി.സി രാജ്യങ്ങളിലെ സംഘടനാ പ്രവർത്തകരിൽനിന്നുമായി മികച്ച പ്രതികരണങ്ങളാണ് തഹിയ്യയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികൾ, ഇ-ലേണിങ് വില്ലേജ്, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ ആൻഡ് പാലിയേറ്റീവ് സെന്റർ, പ്രധാന നഗരങ്ങളിൽ ആസ്ഥാനവും ഹോസ്റ്റൽ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം, തച്ചനാട്ടുകരയിൽ സ്ഥാപിക്കുന്ന ഇസ്തിഖാമ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ, 10,313 പ്രബോധകരുടെ സേവന പ്രവർത്തനങ്ങൾ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്.

karnataka speaker u t khader donated one lakh rupees to the tahiyya fund collection samastha centenary 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  25 minutes ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  29 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  30 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  34 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  an hour ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  an hour ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  an hour ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  an hour ago