വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്
മലപ്പുറം: നിലമ്പൂർ കോടതിപ്പടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഇന്നലെ രാത്രി വീട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ട മൂന്നംഗ സംഘമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബാറിൽ നിന്നും മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേർ വീട്ടുമുറ്റത്ത് വെച്ച് ബഹളമുണ്ടാക്കിയത് വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിൽ ക്ഷുഭിതരായ സംഘമാണ് പ്രതികാരമായി കാർ കത്തിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഘം വീടിന്റെ ഗേറ്റ് തുറന്ന് അകത്തുകടന്ന് മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ ഒന്നിന് മുകളിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ ഉപയോഗിച്ച് മറ്റ് രണ്ട് കാറുകൾ കത്തിക്കാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കത്തിച്ച കാറിൽ നിറയെ പെട്രോൾ ഉണ്ടായിരുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ കാർ പൊട്ടിത്തെറിക്കാനും തീ സമീപത്തെ വീട്ടിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ടായിരുന്നു.
കാർ കത്തിക്കുന്ന സമയത്ത് പ്രതികൾ മുഖം മറച്ചിരുന്നുവെങ്കിലും, പെട്രോൾ പമ്പിൽ നിന്ന് ഇവർ മുഖം മറയ്ക്കാതെ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായതോടെ അന്വേഷണം ഊർജ്ജിതമാക്കി. രാത്രി വീട്ടുകാരുമായി ബഹളമുണ്ടാക്കിയവർ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞ പൊലിസ്, ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
A car parked outside a house in Nilambur, Malappuram, was set on fire early this morning (around 1:30 AM) following a heated argument with the residents the previous night. Police investigation is focused on a three-member gang who had caused a disturbance outside the house around 11 PM. The men, who were allegedly angered after being questioned by the homeowners, returned later to commit the arson.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."