HOME
DETAILS

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

  
December 01, 2025 | 5:32 PM

two killed in cessna 172 crash into lake pontchartrain near new orleans

ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ വിമാനം തടാകത്തിലേക്ക് ഇടിച്ചിറങ്ങി രണ്ട് പേർ മരിച്ചു. ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ടെയ്ലർ ഡിക്കി (30), പൈലറ്റ് പരിശീലനം തേടുകയായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ഡേവിഡ് മിക്കൽ ജാൻ (30) എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച മിസിസിപ്പിയിലെ ഗൾഫ്പോർട്ട് ബിലോക്സി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നാണ് ഇവരുടെ സെസ്ന വിമാനം പറന്നുയർന്നത്. എന്നാൽ ന്യൂ ഓർലിയൻസിലെ പോണ്ട്ചാർട്രെയ്ൻ തടാകത്തിന് സമീപത്തു വെച്ച് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.

അന്വേഷണം:

വിമാനം തകരുന്നതിന് മുമ്പ് അപകടം സംബന്ധിച്ച സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിമാനം അതിവേഗം തടാകത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് വിമാനത്തിൻ്റെ ഉടമസ്ഥർ പറയുന്നത്. അപകടം നടക്കുമ്പോൾ ആരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമല്ല.

വിമാനം കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിൽ വിമാനത്തിൻ്റെ സീറ്റും ചില അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രിയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അപകട കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

കൊല്ലപ്പെട്ട ലെഫ്റ്റനന്റ് അമേരിക്കൻ നാവിക സേനയിൽ സിവിൽ എഞ്ചിനീയറായിരുന്നു. അദ്ദേഹം കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനത്തിലായിരുന്നു. വിശദമായ തിരച്ചിലിൽ വിമാനത്തിൻ്റെ  ഫ്യൂസലേജ് കണ്ടെത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

A Cessna 172N Skyhawk crashed into Lake Pontchartrain, approximately four miles north of New Orleans Lakefront Airport, killing both occupants - flight instructor Taylor Dickie (30) and student pilot Lieutenant David Michael Jan (30), a U.S. Navy officer. The aircraft disappeared from radar shortly after takeoff from Gulfport-Biloxi International Airport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  9 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  9 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  9 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  9 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  9 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  9 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  9 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  9 days ago