വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ: യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിലുള്ള വൈരാഗ്യത്തെത്തുടർന്ന് ഓട്ടോ ഡ്രൈവറെ വീട്ടിൽ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ അനിൽകുമാർ (38) കൊല്ലപ്പെട്ട കേസിലാണ് ഒന്നാം പ്രതി ആനപ്രമ്പാൽ നോർത്ത്, കളങ്ങര ഭാഗത്ത് വീട്ടിൽ അമലിനും (അപൂസ്-27), രണ്ടാം പ്രതി ആനപ്രമ്പാൽ നോർത്ത്, കൊച്ചുപറമ്പ് വീട്ടിൽ കെവിനും (25) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി രാഹുലിനെ കോടതി വെറുതെവിട്ടു.
2019 ജനുവരി 14ന് രാത്രി 12.30നായിരുന്നു നാടിനെ നടുക്കിയ സംഭവം. കെവിന്റെ സഹോദരിയെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ തിരികെ കൊണ്ടുവരുന്ന വഴിയിൽ വഴിയിൽ ഇറക്കിവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. പ്രതികൾ അനിൽകുമാറിന്റെ വീടിന്റെ സമീപമെത്തി അദ്ദേഹത്തെ വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു. അമൽ കൈവശം കരുതിയിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് അനിൽകുമാറിന്റെ തലയിലും ഇടത് തോളിലും കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. രണ്ടാം പ്രതിയായ കെവിനാണ് അനിൽകുമാറിനെ പിടിച്ചുനിർത്തിയത്. ആക്രമണത്തിൽ അനിൽകുമാറിന്റെ ഭാര്യ സന്ധ്യക്കും ഗുരുതര പരുക്കേറ്റിരുന്നു.
ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലാൻ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാൻ സഹായിച്ചതിനാണ് രാഹുലിനെ മൂന്നാം പ്രതിയാക്കിയിരുന്നത്. എന്നാൽ, രാഹുലിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
ഭാര്യ സന്ധ്യയുടെ മൊഴി രേഖപ്പെടുത്തിയാണ് എടത്വ പൊലിസ് കേസ് എടുത്തത്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വിധി കേൾക്കാൻ കൊല്ലപ്പെട്ട അനിൽകുമാറിന്റെ അമ്മയും ഭാര്യ സന്ധ്യയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കോടതിയിൽ എത്തിയിരുന്നു.
two men were handed life imprisonment by an Alappuzha court for brutally murdering an auto rickshaw driver, Anil Kumar, in front of his wife. the motive was revenge, stemming from the driver allegedly dropping off one of the accused's sisters midway through a ride from a hospital. the two main accused, Amal and Kevin, stabbed Kumar multiple times, while his wife Sandhya also sustained serious injuries. a third accused, Rahul, was acquitted due to lack of evidence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."