8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു
ബംഗളൂരു: കൈയ്യിൽ ഏഴ് കോടി രൂപയുടെ ആസ്തിയും മാസം 3.7 ലക്ഷം രൂപ ശമ്പളവുമുണ്ടായിട്ടും ബെംഗളൂരു നഗരത്തിൽ ഒരു വീട് വാങ്ങുന്നത് സാമ്പത്തികമായി ബുദ്ധിശൂന്യമാണെന്ന് വിശദീകരിച്ച് 32-കാരനായ യുവാവിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. 'താങ്ങാൻ കഴിയുമെങ്കിലും ബാംഗ്ലൂരിൽ ഒരു വീട് വാങ്ങുന്നത് എന്തുകൊണ്ട് അർത്ഥശൂന്യമായി തോന്നുന്നു' എന്ന തലക്കെട്ടോടെയാണ് യുവാവ് തൻ്റെ ചിന്തകൾ പങ്കുവെച്ചത്.
യുവ ഐടി പ്രൊഫഷണൽ എന്ന് കരുതുന്ന ഈ യുവാവ് നിലവിൽ ബംഗളൂരുവിലെ പ്രശസ്തമായ ജയനഗറിലെ ഒരു 3BHK അപ്പാർട്ട്‌മെൻ്റിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ പ്രദേശം ഇന്ന് ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ഒരു പ്ലോട്ടാണ്. നിലവിൽ ഇവിടെ മാസവാടകയായി 35,000 രൂപയാണ് നൽകുന്നത്. ഇത്രയും ഭീമമായ തുക നൽകി വീട് വാങ്ങുന്നത് സാമ്പത്തികമായി തികച്ചും ബുദ്ധിശൂന്യമായ കാര്യമാണ് എന്നാണ് യുവാവ് അഭിപ്രായപ്പെടുന്നത്.
ബംഗളൂരുവിൻ്റെ പ്രാന്തപ്രദേശങ്ങളിൽ 2-3 കോടി രൂപയ്ക്ക് വീട് വാങ്ങാൻ തനിക്ക് കഴിയും. എന്നാൽ, വൈറ്റ്ഫീൽഡ്, സർജാപൂർ, വർത്തൂർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലേക്ക് താമസം മാറി തൻ്റെ നിലവിലെ ജീവിതശൈലിയിൽ വിട്ടുവീഴ്ച ചെയ്യാൻ താൻ തയ്യാറല്ലെന്ന് യുവാവ് വ്യക്തമാക്കുന്നു. "തിരക്കേറിയതും പൊടി നിറഞ്ഞതുമായ പ്രദേശങ്ങളിൽ ജീവിതം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദീർഘദൂര യാത്ര, തീരാത്ത നിർമ്മാണങ്ങൾ, സമാധാനമില്ലായ്മ എന്നിവയെല്ലാമാണ് അവിടുത്തെ പ്രധാന പ്രശ്‌നങ്ങൾ," അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ജയനഗർ തനിക്ക് ഏറെ ഇഷ്ടമാണെങ്കിലും ആ പ്രദേശത്ത് 8 കോടി മുടക്കി വീട് വാങ്ങാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. "8 കോടി എന്നത് വലിയ തുകയാണ്. കൈവശമുള്ള പണം മുഴുവനും അതിനുവേണ്ടി ചെലവാക്കി, ഭാവിയിൽ അതിന് വീണ്ടും വില ഉയരണമെന്ന് പ്രാർത്ഥിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല," യുവാവ് പറയുന്നു.
ഈ പണം ഉപയോഗിച്ച് ഒരു EU (യൂറോപ്യൻ യൂണിയൻ) രാജ്യത്ത് ദീർഘകാലം താമസിക്കാനും നന്നായി പ്ലാൻ ചെയ്താൽ അവിടെ ഒരു പ്രോപ്പർട്ടി സ്വന്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജയനഗറിൽ വാടകയ്ക്ക് താമസം തുടരാനും, മറ്റ് എവിടെയെങ്കിലും ലാഭകരമായ ഒരു പ്രോപ്പർട്ടി സ്വന്തമാക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു. ഈ ചിന്താഗതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
A 32-year-old high-earning professional with ₹7 crore in assets and a ₹3.7 lakh monthly salary went viral on Reddit after explaining why buying a house in Bengaluru, particularly in costly areas like Jayanagar (where property costs ₹8 crore), is financially irrational. He prefers renting in desirable locations for ₹35,000/month over compromising his lifestyle by buying cheaper property in distant suburbs like Whitefield, citing congestion and long commutes. He stated he would rather invest his capital elsewhere, perhaps even buying property abroad, than spending his entire savings hoping for appreciation in Bengaluru's expensive market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."