അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അയൽവാസിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. പാൽക്കുളങ്ങര സ്വദേശിയായ പ്രദീപിനാണ് (വിശാഖ് പ്രദീപ്) കുത്തേറ്റത്. അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് പ്രദീപിനെ അയൽവാസിയായ വിശാഖ് ആക്രമിച്ചത്. സംഭവത്തിൽ വിശാഖിനെ വഞ്ചിയൂർ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ടാണ് സംഭവം. പ്രദീപിന്റെ ഭാര്യയും കൈക്കുഞ്ഞും നോക്കിനിൽക്കെയായിരുന്നു ആക്രമണം. വയറ്റിലും കൈകളിലുമാണ് പ്രദീപിന് പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇരുവരും അയൽവാസികളാണ്. ഇവർ തമ്മിൽ നേരത്തെ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അമ്മയുടെ മാല പൊട്ടിക്കാൻ വിശാഖ് ശ്രമിച്ചത് പ്രദീപ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം നടന്നതെന്ന് പ്രദീപിന്റെ ബന്ധുക്കൾ പറയുന്നു. കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാഖ് പ്രദീപിനെ കുത്തുകയായിരുന്നു.
വിശാഖ് പ്രദേശത്ത് നിരന്തരമായി ശല്യമുണ്ടാക്കുന്ന പൊതുശല്യമാണെന്ന് പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. വിശാഖിനെതിരെ മുൻപും കേസുകളുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ വഞ്ചിയൂർ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
A youth in Thiruvananthapuram, Kerala, was stabbed by his neighbor after he tried to stop the neighbor from attempting to snatch his mother's gold chain. The injured youth, Pradeep, was taken to the hospital for emergency surgery. The neighbor, Vishakh, who the police identified as a habitual nuisance, has been taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."