ഓണാഘോഷം സംഘടിപ്പിച്ചു
ബീനാച്ചി: ബീനാച്ചി ഗവ.ഹൈസ്‌ക്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 66 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ അവതരിപ്പിച്ച തിരുവാതിര കളി ഏറെ ശ്രദ്ധേയമായി. സ്‌കൂളിലെ അധ്യാപകരായ സരിത, രജിത എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.
കണിയാമ്പറ്റ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം സമുചിതമായി ആചരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, മാവേലി മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികള്‍ കൊണ്ടുവന്ന വിഭവങ്ങളുടെ ഓണസദ്യയും ഉണ്ടായിരുന്നു.
പി.ടി.എ, എം.പി.ടി.എ അംഗങ്ങളും പ്രധാനാധ്യാപകന്‍ എ.ഇ ജയരാജന്‍, എം വസന്ത, സി.എം ഷാജു, കെ.ബി ബാബു, സി.കെ പവിത്രന്‍, വിനോദ് പുല്ലഞ്ചേരി, ആര്‍.സി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുനെല്ലി: സി.എ.എല്‍.പി സ്‌കൂളില്‍ പി.ടി.എ, മദര്‍ പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പി.വി.എസ് പ്ലാന്റേഷന്‍ മാനേജര്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക മറിയകുട്ടി, പി.ടി.എ പ്രസിഡന്റ് റസാഖ്, മദര്‍ പി.ടി.എ പ്രസിഡന്റ് ഹബീബ, സലീം, വിനീത നേതൃത്വം നല്‍കി.
പുതുശ്ശേരികടവ്: വിവേകോദയം എല്‍.പി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടിയും ബക്രീദ് പുതുവത്സരവും നല്‍കി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. പി നസീമ അധ്യക്ഷയായി. മെമ്പര്‍മാരായ സിന്ദുപുറത്തൂട്ട്, ശാന്തിനി ഷാജി, ബാബു, പി.ടി.എ പ്രസിഡന്റ് പി.സി സജി, എം.പി.ടി.എ പ്രസിഡന്റ് ലേഖ ജോതിഷ്, പ്രധാനാധ്യാപകന്‍ എം.പി ചെറിയാന്‍, പി.പി ചാക്കോ, ബീന ടീച്ചര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ പൂക്കളമൊരുക്കുകയും പി.ടി.എയുടെ നേതൃത്വത്തില്‍ ഓണസദ്യയും നല്‍കി.
അഞ്ചുകുന്ന്: ഒന്നാണ് നമ്മള്‍, ഒത്തൊരുമയുടെ ഓണം എന്ന സന്ദേശവുമായി അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മാവേലിയും വാമനനും പുലികളും വേട്ടക്കാരുമായി കുണ്ടാല, അഞ്ചുകുന്ന്, കാപ്പുംകുന്ന് കോളനി, ലക്ഷം വീട്, പാലുകുന്ന് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓണസന്ദേശവുമായി എത്തി. കൂടാതെ പൂക്കള മത്സരവും നടന്നു. പി.ടി.എയുടെ നേതൃത്വത്തില്‍ ഓണസദ്യയും നല്‍കി. പ്രധാനാധ്യാപകന്‍ കെ.എ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് അസീസ് മാനിവയല്‍, വിനോദ് കുമാര്‍, വിജയപത്മ, മെഹബുബ്, റോയ്‌സണ്‍ പിലാക്കാവ്, ബിജു, സിജോയ് ചെറിയാന്‍, ഷിജിമോള്‍, പ്രമീള ജോണ്‍, ഷര്‍മിള നേതൃത്വം നല്‍കി.
മാനന്തവാടി: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, റെഡ്‌ക്രോസ് സൊസൈറ്റി, സാന്ത്വനം വനിതാ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന സുരക്ഷ എച്ച്.ഐ.വി നിയന്ത്രണ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഓണം-ബക്രീദ് ആഘോഷ പരിപാടികള്‍ നടത്തി.
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭാ ശശി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷയായി.
റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, അഡ്വ.ജോര്‍ജ് വാസ്സുപറമ്പില്‍, അര്‍ബണ്‍ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അജയന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സി ദിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."