HOME
DETAILS
MAL
ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം: പി.പി.എ കരീം
backup
September 09 2016 | 18:09 PM
കല്‍പ്പറ്റ: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം പറഞ്ഞു. ഭരണത്തിന്റെ മറവില്‍ പൊലിസിനെ ഉപയോഗിച്ച് നിയമം കൈയിലെടുക്കാനാണ് സി.പി.എം ശ്രമം.
മാനന്തവാടിയില്‍ ആംബുലന്‍സ് ഡ്രൈവറായ ജമാലുദ്ദീനെ ഭീഷണിപ്പെടുത്തി പൊലിസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതും മേപ്പാടിയില്‍ എസ്.എഫ്.ഐയുടെയും ഡിവൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ കെ.എസ്.യു. എം.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്പിച്ചതും ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്ന് നടപടിയില്ല.
ശാന്തമായ അന്തരീക്ഷമുള്ള വയനാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും പി.പി.എ കരീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."