HOME
DETAILS

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

  
Web Desk
December 04, 2025 | 1:54 AM

Himachal High Court orders demolition of top three floors of Sanjauli mosque

ഷിംല: നിയമവിരുദ്ധമായി നിര്‍മിച്ചതെന്നാരോപിച്ച് തീവ്രഹിന്ദുത്വവാദികളുടെ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്ക് സാക്ഷ്യംവഹിച്ച ഹിമാചല്‍പ്രദേശിലെ സഞ്ജൗലി പള്ളിയുടെ താഴത്തെ രണ്ട് നിലകള്‍ സംരക്ഷിക്കാനും മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാനും ഉത്തരവിട്ട് ഹൈക്കോടതി. മുകളിലത്തെ നിലകള്‍ പൊളിക്കാനുള്ള മുനിസിപ്പല്‍ കമ്മിഷനറുടെ ഉത്തരവ് മാര്‍ച്ച് ഒമ്പതിന് മുമ്പ് നടപ്പാക്കണമെന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് മോഹന്‍ ഗോയലിന്റെ ബെഞ്ച് നിര്‍ദ്ദേശിച്ചു. മുനിസിപ്പല്‍ കമ്മിഷനറുടെ ഉത്തരവ് ചോദ്യംചെയ്ത് വഖ്ഫ് ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതിയുടെ നടപടി. ഇതോടെ മുകളിലെ മൂന്ന് നിലകളില്‍ രണ്ടെണ്ണം ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ള ഒന്ന് പൊളിക്കാമെന്നും വഖ്ഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു.

നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുന്ന പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഹിമാചലില്‍ ഹിന്ദുത്വ സംഘടനകള്‍ അക്രമാസക്ത പ്രതിഷേധസമരങ്ങള്‍ നടത്തിവരികയായിരുന്നു.
ഇതേത്തുടര്‍ന്ന് പള്ളിയുടെ മുകളിലെ മൂന്ന് നിലകള്‍ പൊളിക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഇത് പിന്നീട് അഞ്ചുനിലയും പൊളിക്കണമെന്ന തരത്തില്‍ കമ്മിഷനര്‍ കഴിഞ്ഞ മെയില്‍ പരിഷ്‌കരിച്ചു. ഈ വിധി കഴിഞ്ഞ ഒക്ടോബറില്‍ ജില്ലാ കോടതി ശരിവച്ചു. ഇതിനെയാണ് വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്. എന്നാല്‍ മുഴുവന്‍ പൊളിക്കേണ്ടതില്ലെന്നും രണ്ട് നില നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. അടുത്തവര്‍ഷം മാര്‍ച്ചില്‍ കേസ് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  11 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  11 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  11 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  11 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  11 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  11 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  11 days ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  11 days ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  11 days ago