പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും
മോസ്‌കോ: ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യയു.എസ് ഭിന്നത നിലനില്‍ക്കെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. 23ാമത് ഇന്ത്യ... റഷ്യ ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്‍ വിദഗ്ധ സംഘവുമായി ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന... പ്രതിരോധ...., വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയും റഷ്യയും തമ്മിലെ വ്യാപാരം 6,872 കോടി ഡോളറിന്റേതായിരുന്നു. ഇത് 2030ഓടെ 10,000 കോടി ഡോളറിലെത്തിക്കാനാണ് പദ്ധതി. നിലവില്‍ ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി 488 കോടി ഡോളറിന്റേതാണ്. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 6384 കോടി ഡോളറിന്റേതാണ്.
റഷ്യയുടെ അടുത്ത തലമുറ യുദ്ധവിമാനമായ എസ്.യു.... 57, നൂതന എസ്.... 500 മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ ഇന്ത്യ വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. 2020 2024 കാലയളവില്‍ ഇന്ത്യ കൂടുതലായി ആയുധങ്ങള്‍ വാങ്ങിയത് റഷ്യയില്‍ നിനനായിരുന്നു. 36%. ഫ്രാന്‍സ്(33%), ഇസ്‌റാഈല്‍(13%) എന്നിവയാണ് തൊട്ടുപിന്നില്‍. എന്നാല്‍, ഇന്ത്യ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നത് കുറഞ്ഞുവരുകയാണ്. യു.എസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കാന്‍ റഷ്യ തയാറാകാനും സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."