റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യപാക് സംഘര്‍ഷമുള്‍പ്പെടെ നിരവധി യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി വീണ്ടും അവകാശവാദമുന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന് തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും വൈറ്റ്ഹൗസില്‍ നടത്തിയ കാബിനറ്റ് യോഗത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. ഒമ്പതാമത് ഒരു യുദ്ധം കൂടി അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഉക്രൈന്‍.....റഷ്യ യുദ്ധം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഓരോ തവണ താന്‍ യുദ്ധം അവസാനിപ്പിക്കുമ്പോഴും, ആ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ ലഭിക്കുമെന്ന് അവര്‍ പറയുന്നു. യുദ്ധം അവസനിപ്പിച്ചാല്‍ പറയും അടുത്ത യുദ്ധം നിര്‍ത്തിയാല്‍ കിട്ടുമെന്ന്. ഇപ്പോള്‍ പറയുന്നത് റഷ്യ... ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ ലഭിക്കുമെന്നാണ്. എന്നാല്‍ താന്‍ അവസാനിപ്പിച്ച ഇന്ത്യ.... പാക് യുദ്ധമുള്‍പ്പെടെയുള്ള എട്ടെണ്ണത്തെ കുറിച്ച് അവര്‍ക്ക് എന്താണ് പറയാനുള്ളത്. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേല്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ആര്‍ത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഏറെ അപകടകരമായ സംഘര്‍ഷമുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ തമ്മിലെ യുദ്ധങ്ങള്‍ അവസാനിപ്പിച്ച ട്രംപിന് ക്രെഡിറ്റ് നല്‍കേണ്ടതുണ്ടെന്ന് യോഗത്തില്‍ സംബന്ധിച്ച വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."