നാസി ചിഹ്നവുമായി സാമ്യതയെന്ന് ആരോപണം;ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ 44ാ-ം നമ്പര്‍ കിറ്റ് വാങ്ങുന്നത് വിലക്കി അഡിഡാസ്
നാസി ചിഹ്നവുമായി സാമ്യമെന്ന ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബാള്‍ ടീമിന്റെ പുതിയ കിറ്റിലെ 44ാം നമ്പര്‍ വാങ്ങുന്നതില്‍നിന്ന് ആരാധകരെ വിലക്കി അഡിഡാസ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള 'നാസി' സേനയുടെ 'എസ്.എസ്' യൂനിറ്റിന്റെ ചിഹ്നവുമായി ഇതിന് സാമ്യമുണ്ടെന്ന വാദം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് നടപടി. യുദ്ധകാല ക്രൂരതയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ വിഭാഗങ്ങളിലൊന്നായിരുന്നു എസ്.എസ് യൂനിറ്റ്. നാസി ചിഹ്നവുമായുള്ള സാമ്യത ആദ്യം ചൂണ്ടിക്കാട്ടിയത് ചരിത്രകാരനായ മൈക്കല്‍ കോനിഗ് ആയിരുന്നു.
1929ലാണ് എസ്.എസ് യൂനിറ്റ് രൂപംകെണ്ടത്. ഹിറ്റ്‌ലറുടെ രഹസ്യ പൊലീസ് ആയിരുന്ന ഗസ്റ്റപ്പോ ഏജന്റുമാര്‍ മുതല്‍ ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഗാര്‍ഡുമാര്‍ വരെ എസ്.എസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.അതേസമയം, നാസി ചിഹ്നങ്ങളുമായുള്ള സാമ്യം ഉള്‍പ്പെടുത്തിയത് മനഃപൂര്‍വമാണെന്ന ആരോപണം അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ നിഷേധിച്ചു. വിദ്വേഷം, അക്രമം തുടങ്ങിയവയെ എതിര്‍ക്കാന്‍ ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷനും പങ്കാളികളുമാണ് ഈ നമ്പര്‍ രൂപകല്‍പന ചെയ്തതെന്നും ഇതിന്റെ അനുമതിക്കായി യുവേഫക്ക് സമര്‍പ്പിച്ചപ്പോള്‍ നാസി ചിഹ്നവുമായി ആരും സാമ്യം കണ്ടെത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഡിസൈനില്‍ 44ാം നമ്പര്‍ കിറ്റ് ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."