HOME
DETAILS

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

  
December 04, 2025 | 4:58 AM

fujairah police crack down on reckless drivers during eid al etihad holidays

ഫുജൈറ: ഫുജൈറ: ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) അവധിക്കാലത്ത് അശ്രദ്ധമായി വാഹനമോടിച്ചതിനും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ച് ഫുജൈറ പൊലിസ്. നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

16 യുവാക്കൾക്കെതിരെ നിയമനടപടി

ദേശീയ ദിനാഘോഷങ്ങൾക്കിടെ അപകടകരവും അശ്രദ്ധവുമായ പെരുമാറ്റത്തിന് 16 യുവാക്കളെയാണ് ഫുജൈറ പൊലിസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്. ഇവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ അപകടത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.

ആഘോഷങ്ങൾക്കിടെ താമസക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, നവംബർ 28 മുതൽ ഡിസംബർ 2 വരെ പൊലിസ് നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിരുന്നു. 

പ്രധാന നിയമ ലംഘനങ്ങൾ

സ്പ്രേ ക്യാനുകൾ, ഫോം, വാട്ടർ കാനോണുകൾ എന്നിവയുടെ ദുരുപയോഗം.

ട്രാഫിക് നിയമലംഘനം
 
ട്രാഫിക് നിയമങ്ങൾ ലംഘിച്ച 27 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു. ഇതേ കാലയളവിൽ എമിറേറ്റിൽ 270 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 269 എണ്ണം നിസ്സാര അപകടങ്ങളായിരുന്നു. എന്നാൽ ഒരപകടത്തിൽ ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം, ദേശീയ ദിനാഘോഷളുടെ വേളയിൽ, ​ഗതാ​ഗത നിയമലംഘനങ്ങളുടെ പേരിൽ ​49 കാറുകളും 25 മോട്ടോർ സൈക്കിളുകളും ദുബൈ പൊലിസ് പിടിച്ചെടുത്തു. 3,153 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ചില ഡ്രൈവർമാർ ദേശീയ ദിനം റോഡുകളിൽ കുഴപ്പങ്ങളുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചു. ഇവർ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും, റോഡിൽ അഭ്യാസങ്ങൾ നടത്തുകയും, മത്സരയോട്ടം നടത്തുകയും, താമസക്കാർക്ക് ശല്യമുണ്ടാക്കുകയും ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വ്യക്തമാക്കി.

Fujairah Police have taken action against several drivers for reckless driving and violating safety rules during the Eid Al Etihad (UAE National Day) holidays, emphasizing road safety and responsible driving.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു 

Kerala
  •  3 hours ago
No Image

ട്വന്റി ട്വന്റി എന്‍.ഡി.എയില്‍; നിര്‍ണായക നീക്കവുമായി ബി.ജെ.പി

Kerala
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക് 

National
  •  3 hours ago
No Image

ഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി

National
  •  4 hours ago
No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  6 hours ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  6 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  6 hours ago