HOME
DETAILS

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

  
Web Desk
December 04, 2025 | 5:43 AM

UAE residents send up to 3 times money to India as rupee plungse record low

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം (Indian Rupee) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ നാട്ടിലേക്ക് പണം അയക്കാനുള്ള നെട്ടോട്ടത്തിലാണ് ഗള്‍ഫിലെ പ്രവാസികള്‍.  യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അവധിദിനമായ നാളെ കൂടുതല്‍ പേര്‍ പണം അയക്കുമെന്നാണ് കരുതുന്നത്. ഒരു ദിര്‍ഹത്തിന് 24.5 രൂപ എന്ന നിരക്കില്‍ ആണുള്ളത്. ഈ സമയം ദിര്‍ഹം കൈമാറുമ്പോള്‍ പതിവിലും കൂടുതല്‍ ഇന്ത്യന്‍ കറന്‍സി ലഭിച്ചതായി യുഎഇ നിവാസികള്‍ പറഞ്ഞു. ഇത് സ്‌കൂള്‍ ഫീസും ഗാര്‍ഹിക ബില്ലുകളും അടയ്ക്കാന്‍ പ്രവാസികളെ സഹായിച്ചു.

എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ പ്രവാസികള്‍ വിനിമയ നിരക്ക് മുതലെടുത്തതിനാല്‍ പണമയയ്ക്കലില്‍ വര്‍ദ്ധനവുണ്ടായതായി സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. താന്‍ സാധാരണയായി ലഖ്‌നൗവിലെ തന്റെ കുടുംബത്തിന് എല്ലാ മാസവും 1,200 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ ആണ് നാട്ടിലേക്ക് അയക്കാറുള്ളതെന്ന് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഷാര്‍ജ നിവാസിയായ ആരിഫ് ഖാന്‍ പറഞ്ഞു. എന്നാല്‍ രൂപയുടെ മൂല്യം ഇത്രയധികം കുറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉടന്‍ തന്നെ 4,500 ദിര്‍ഹം അയച്ചു- അദ്ദേഹം പറഞ്ഞു. ഏകദേശം മൂന്ന് മാസത്തെ പലചരക്ക് സാധനങ്ങളും ദൈനംദിന ചെലവുകളും നികത്താന്‍ മതിയായ രൂപ ഞങ്ങള്‍ക്ക് ലഭിച്ചു. ഇത് ഒരു സമ്മാനം പോലെ തോന്നുന്നുവെന്ന് ഖാന്റെ ഭാര്യ പറഞ്ഞു.

സാധാരണ 2,000 ദിര്‍ഹം അയക്കുന്ന സ്ഥാനത്ത് ഈ മാസം 3,000 ദിര്‍ഹം അയച്ചപ്പോള്‍ കഴിഞ്ഞ മാസത്തേക്കാള്‍ 8,000 രൂപ അധികം കിട്ടിയെന്നും ഇത് കൊണ്ട് മകളുടെ സ്‌കൂള്‍ ബസ് ഫീസും ട്യൂഷന്‍ ഫീസും അടക്കാന്‍ സാധിച്ചുവെന്നും ദുബായിലെ മാര്‍ക്കറ്റിംഗ് ഹെഡ് ആന്റണി വര്‍ഗീസ് പറഞ്ഞു. വൈദ്യുതി ബില്‍ മുതല്‍ ഗ്യാസ് വരെ എല്ലാം ഇതില്‍ ഉള്‍പ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ മാസം 900 ദിര്‍ഹത്തിന് പകരം 1,500 ദിര്‍ഹം അയച്ചു. വീട്ടുകാര്‍ക്ക് 36,250 രൂപ കിട്ടി. ഇത് സാധാരണ ഉളളതിനെക്കാള്‍ 4,500 രൂപ അധികമാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ബില്‍, ഗ്യാസ് സിലിണ്ടര്‍ എല്ലാം അടക്കാന്‍ സാധിച്ചുവെന്ന് യു.എ.ഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഫാറൂഖ് അഹ്മദ് പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ടില്ലാതെ നാട്ടിലേക്ക് പണം അയയ്ക്കാനായെന്ന് ഷാര്‍ജയിലെ മറ്റൊരു പ്രവാസിയായ ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ഫൈസല്‍ പറഞ്ഞു.സാധാരണ 20,000 രൂപ അയക്കാറുളളൂ. എന്നാല്‍ ഇത്തവണ താന്‍ 30,000 രൂപ അയച്ചു. കുടുംബത്തിന് ഷിംലയിലേക്ക് വിന്റര്‍ ട്രിപ്പ് പോകാനും ബാക്കി പണം സ്വരൂപിക്കാനും ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രൂപയുടെ ഇടിവ് പലര്‍ക്കും ആശ്വാസം കൊണ്ടുവന്നെങ്കിലും, ഇന്ത്യയിലെ ചെലവുകള്‍ ഉയരുന്നുവെന്നതാണ് പൊതുവെയുളള ആരോപണം. നിരക്ക് നല്ലതാണ്, പക്ഷേ വീട്ടില്‍ ചെലവുകളും കൂടുകയാണ്. അധികം കിട്ടിയാലും മാസ ചെലവില്‍ എല്ലാം പോകുന്നുവെന്ന് പ്രവാസിയായ ഫൈസല്‍ പറഞ്ഞു. ഇന്ത്യയില്‍ വിലക്കയറ്റം ഉളളതുകൊണ്ട് വലിയമാറ്റമില്ലയെന്ന് മറ്റൊരു പ്രവാസിയായ അഹമ്മദ് പറഞ്ഞു.

അതേസമയം, ഇന്ത്യാ, യുഎസ് വ്യാപാര ഇടപാടിലെ കാലതാമസവും ആഭ്യന്തര ഇക്വിറ്റി വിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്നുള്ള തുടര്‍ച്ചയായ പുറന്തള്ളലും നിക്ഷേപകരുടെ വികാരത്തെ ദുര്‍ബലപ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ രൂപ ഇന്നും ഇടിഞ്ഞു. വ്യാഴാഴ്ച ഡോളറിനെതിരെ 90.43 എന്ന പുതിയ താഴ്ന്ന നിലയിലേക്ക് രൂപ വീണു. കഴിഞ്ഞ ദിവസത്തെ 99.19 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 17 പൈസ കുറഞ്ഞ് 99.36 രൂപയിലെത്തി. രാവിലെ വ്യാപാരത്തില്‍ ഡോളറിന് 90.43 എന്ന പുതിയ താഴ്ന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. നിലവില്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സികളിലൊന്നാണ് രൂപ.

ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (2025 ഡിസംബര്‍ 04, വ്യാഴം) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.

Full Currency → INR Table

Currency Value in INR
Argentine Peso (ARS) 0.062191
Australian Dollar (AUD) 59.729282
Bahraini Dinar (BHD) 240.218060
Botswana Pula (BWP) 6.540901
Brazilian Real (BRL) 17.016266
British Pound (GBP) 120.417930
Bruneian Dollar (BND) 69.673875
Bulgarian Lev (BGN) 53.833209
Canadian Dollar (CAD) 64.699894
Chilean Peso (CLP) 0.098288
Chinese Yuan Renminbi (CNY) 12.776694
Colombian Peso (COP) 0.023960
Czech Koruna (CZK) 4.365555
Danish Krone (DKK) 14.097527
Emirati Dirham (AED) 24.594143
Euro (EUR) 105.288604
Hong Kong Dollar (HKD) 11.604922
Hungarian Forint (HUF) 0.276234
Icelandic Krona (ISK) 0.706618
Indonesian Rupiah (IDR) 0.005427
Iranian Rial (IRR) 0.002145
Israeli Shekel (ILS) 27.931139
Indian Rupee (INR) 1.000000
Japanese Yen (JPY) 0.581317
Kazakhstani Tenge (KZT) 0.179640
Kuwaiti Dinar (KWD) 294.385552
Libyan Dinar (LYD) 16.589563
Malaysian Ringgit (MYR) 21.937408
Mauritian Rupee (MUR) 1.960368
Mexican Peso (MXN) 4.936309
Nepalese Rupee (NPR) 0.624707
New Zealand Dollar (NZD) 52.115328
Norwegian Krone (NOK) 8.971624
Omani Rial (OMR) 234.650820
Pakistani Rupee (PKR) 0.319733
Philippine Peso (PHP) 1.526463
Polish Zloty (PLN) 24.913532
Qatari Riyal (QAR) 24.813734
Romanian Leu (RON) 20.677300
Russian Ruble (RUB) 1.164255
Saudi Arabian Riyal (SAR) 24.085864
Singapore Dollar (SGD) 69.673875
South African Rand (ZAR) 5.293561
South Korean Won (KRW) 0.061300
Sri Lankan Rupee (LKR) 0.292535
Swedish Krona (SEK) 9.623736
Swiss Franc (CHF) 112.798041
Taiwan Dollar (TWD) 2.880149
Thai Baht (THB) 2.824846
Trinidadian Dollar (TTD) 13.328060
Turkish Lira (TRY) 2.126118
US Dollar (USD) 90.321990

Many Indian residents in the UAE rushed to remit money home as the Indian rupee hit record lows against the UAE dirham, with the exchange rate touching around ?24.5 per dirham and giving them significantly higher returns. Exchange houses reported a clear surge in remittances, with residents sending larger amounts than usual to take advantage of the favourable rate. Several expatriates said the extra rupees they received helped them cover essential expenses such as groceries, school fees, electricity bills, and even family trips. While many described the boosted remittances as a welcome relief or a 'gift,' they also noted that rising living costs in India continue to offset some of the gains, meaning the financial benefit, though helpful, is not entirely surplus. You may know the difference between the Indian Rupee and world currencies today (December 04). 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചടങ്ങിനിടെ രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

Kerala
  •  5 hours ago
No Image

കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

Kerala
  •  5 hours ago
No Image

ലേഖനം എഴുതിയതിന് പ്രതികാര നടപടി: കെഎസ്ആർടിസി ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

Kerala
  •  5 hours ago
No Image

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

uae
  •  5 hours ago
No Image

റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  6 hours ago
No Image

മരണത്തിലും അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ വിടവാങ്ങി; ഗാർഡ് ഓഫ് ഓണർ നൽകി ആശുപത്രി ജീവനക്കാർ; ആംബുലൻസ് തിരുവനന്തപുരത്തെത്തി

Kerala
  •  6 hours ago
No Image

പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹവിരുന്നിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലും കസേരയേറും

Kerala
  •  6 hours ago
No Image

കാനഡയെ അഞ്ച് വിക്കറ്റിന് തകർത്തു; ലോകകപ്പ് സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി യുഎഇ

Cricket
  •  7 hours ago
No Image

പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  7 hours ago