ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ
മസ്‌കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും തമ്മിൽ ചർച്ചനടത്തി. ഇന്നലെ (ബുധനാഴ്ച) ഫോണിലൂടെയായിരുന്നും ഇരുവരും ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇരുവരും സംഭാഷണത്തിൽ ഏർപ്പെട്ടത്. ഉഭയകക്ഷി സഹകരണം, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു.
സമീപഭാവിയിൽ കൂടുതൽ കരാറുകളും ധാരണാപത്രങ്ങളും (MoU) ഒപ്പിടുന്നതിനുള്ള പുരോഗതിയും അവർ വിലയിരുത്തി. വ്യാപാര-നിക്ഷേപ ബന്ധം വിപുലീകരിക്കുന്നത് ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കും കൂടുതൽ നേട്ടങ്ങളും പൊതുതാൽപ്പര്യങ്ങളും ഉറപ്പാക്കുകയാണ് ഈ കരാറുകളുടെ ലക്ഷ്യം.
കൂടാതെ, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷാ, മാനുഷിക ഏകോപനവുമായി ബന്ധപ്പെട്ട നിലവിലെ ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
Oman's Foreign Minister Sayyid Badr bin Hamad Al Busaidi and India's External Affairs Minister Dr. S Jaishankar held a phone call, discussing ways to deepen their strategic partnership, expand trade and investment ties, and enhance regional security cooperation, as both nations mark 70 years of diplomatic relations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."