HOME
DETAILS

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

  
December 04, 2025 | 6:41 AM

This is the first time in 2462 days that India has lost an ODI in which Kohli has scored a century

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 

മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്‌ലി, റിതുരാജ് ഗെയ്ക്വാദ് എന്നിവർ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 93 പന്തിൽ 103 റൺസ് നേടിയാണ് കോഹ്‌ലി വീണ്ടും തിളങ്ങിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ്. ഗെയ്ക്വാദ് 83 പന്തിൽ 108 റൺസാണ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

നീണ്ട 2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കോഹ്ലി സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുന്നത്. കോഹ്‌ലി സെഞ്ച്വറി നേടിയ മത്സരത്തിൽ ഇന്ത്യ അവസാനമായി പരാജയപ്പെട്ടത് 2019ലായിരുന്നു. മാർച്ച് എട്ടിന് നടന്ന മത്സരത്തിൽ റാഞ്ചിയിൽ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. കോഹ്‌ലി സെഞ്ച്വറി നേടിയ മത്സരത്തിൽ ഡിഫൻഡ് ചെയ്യുന്നതിനിടെ ഇന്ത്യ പരാജയപ്പെടുന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. 2017ൽ ന്യൂസിലാൻഡിനെതിരെയാണ് കോഹ്‌ലി സെഞ്ച്വറി നേടിയിട്ടും ഇന്ത്യ ഡിഫൻഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടത്. 

ഈ സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു റെക്കോർഡും കോഹ്‌ലി കൈപ്പിടിയിലാക്കിയിരുന്നു. ഏകദിനത്തിൽ ഒരു പൊസിഷനിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായും കോഹ്‌ലി മാറിയിരുന്നു. മൂന്നാം നമ്പർ പൊസിഷനിൽ കോഹ്‌ലിയുടെ 46ാം സെഞ്ച്വറി ആയിരുന്നു ഇത്. ഏകദിനത്തിൽ ഓപ്പണറായി 45 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം. 

അതേസമയം മത്സരത്തിൽ എയ്ഡൻ മാർക്രമിന്റെ (110) തകർപ്പൻ സെഞ്ചുറിയും മാത്യൂ ബ്രീറ്റ്‌സ്‌കെയുടെയും (68) ഡെവാൾഡ് ബ്രെവിസിന്റെയും (54) മികച്ച പ്രകടനങ്ങളുമാണ് സൗത്ത് ആഫ്രിക്കക്ക് വിജയം സമ്മാനിച്ചത്.

മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. ഡിസംബർ ആറിനാണ് പരമ്പരയിലെ അവസാന മത്സരം. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും. 

South Africa registered a convincing four-wicket win in the second ODI against India. Virat Kohli and Rituraj Gaikwad scored centuries for India in the match. This is the first time in 2,462 days that India has lost an ODI in which Kohli has scored a century. The last time India lost in a match in which Kohli has scored a century was in 2019.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിൻ, കോഹ്‍ലി എന്നിവരെ പോലെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

Hajj 2026: വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം

Saudi-arabia
  •  5 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ

Kerala
  •  5 days ago
No Image

അഹമ്മദാബാദില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചു; ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍

uae
  •  5 days ago
No Image

ഒരു താരവും ക്ലബിന് മുകളിലല്ല; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അൽ നസർ

Football
  •  5 days ago
No Image

സ്വർണക്കൊള്ള; തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Weather
  •  5 days ago
No Image

സി.ജെ റോയിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍

Kerala
  •  5 days ago
No Image

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

Cricket
  •  5 days ago
No Image

കലയിലൂടെയുള്ള ആക്രമണ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: സമദാനി

Kerala
  •  5 days ago