രാഷ്ട്രപതി നീലഗിരിയില്‍ സന്ദര്‍ശനം നടത്തി
പരിശീലനം പൂര്‍ത്തിയാക്കിയ സൈനികര്‍ക്ക് രാഷ്ട്രപതി സര്‍ട്ടിഫിക്കറ്റ് നല്കി
ഗൂഡല്ലൂര്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ നീലഗിരി സന്ദര്‍ശിച്ചു. കുന്നൂര് വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരുടെ പാസിങ് ഔട്ട് ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയ അദ്ദേഹം സൈനിക ഹെലികോപ്ടറിലാണ് കുന്നൂര് ജിംഖാന മൈതാനിയിലെത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം സൈനിക ക്യാംപിലേക്ക് പോയി.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കലക്ടര്‍ ഹരിഹരനും ജിംഖാന മൈതാനിയില്‍ നീലഗിരി ജില്ലാ കലക്ടര്‍ പി ശങ്കറും രാഷ്ട്രപതിയെ സ്വീകരിച്ചു. കുന്നൂര് വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജി പരിശീലനം പൂര്‍ത്തിയാക്കി പുറത്ത് പോകുന്ന സൈനികര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സൈനിക മേധാവി ദല്‍ബീര്‍ സിങ്, തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ബ്രിഗേഡിയര്‍ സുരേഷ്കുമാര്‍, കമാന്‍ഡര്‍ കട്ടിയോക്ക്, നീലഗിരി ജില്ലാ കലക്ടര്‍ പി ശങ്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
34 രാജ്യങ്ങളില്‍ നിന്നുള്ള 420 സൈനികരാണ് ഈ ക്യാംപില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഐ.ജി പാരി, എസ്.പി മുരളിറംബ എന്നിവരുടെ നേതൃത്വത്തിലുള്ള 500ഓളം പൊലിസുകാരാണ് നീലഗിരിയുടെ സുരക്ഷക്ക് നിയോഗിച്ചിരുന്നത്. പരിപാടിക്ക് ശേഷം രാഷ്ട്രപതി ചെന്നൈയിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."