HOME
DETAILS

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

  
December 04, 2025 | 7:05 AM

padmakumar-named-accused-gold-smuggling-dwarapalaka-panel-case-arrest-recorded
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്‍പപാളികള്‍ കടത്തിയ കേസിലും ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രതി ചേര്‍ത്തു. ഈ കേസിലും പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ സ്വര്‍ണകട്ടിളപാളി കേസിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്ത്. രണ്ട് കേസുകളിലും പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. 
 
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിന്റെയും ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. 
 
ദേവസ്വം മുന്‍ കമ്മിഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് വാസു. കഴിഞ്ഞയാഴ്ച ഹരജിയില്‍ വിശദമായി വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. പ്രതി സ്വാധീനമുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
 
 
പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്ത കോടതി കേസ് പരിഗണിച്ച ഉടന്‍ തന്നെ ജാമ്യം നല്‍കാനാകില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു.
 
സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കൂടുതല്‍ സഹായകരമാകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിനെ ശുപാര്‍ശയെന്ന് പറയാനാകില്ലെന്നുമായിരുന്നു വാസുവിന്റെ വാദം. സ്വര്‍ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
 
എന്നാല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ വാദം. താന്‍ വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയതെന്നും ഉത്തരവ് ഇറങ്ങിയപ്പോഴും ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും വാസു വ്യക്തമാക്കിയിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. മുന്‍പ് ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ച മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനും കെ.എസ് ബൈജുവിനും കോടതി ജാമ്യം നിഷേധിച്ചിരുന്നു.
 
2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

Former Devaswom Board president A. Padmakumar is now an accused in the Dwarapalaka sculpture panel smuggling case, with his arrest officially recorded. Courts have also rejected bail pleas of other key accused, including N. Vasu, as SIT highlights their alleged roles in the Sabarimala gold theft cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിൽ ബൈക്ക് മോഷണം; പൊലിസുകാരന്റെ ബൈക്ക് കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

Kerala
  •  4 days ago
No Image

മലപ്പുറത്ത് ബസ് കാത്തുനിൽക്കവെ വാഹനമിടിച്ചു; പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ദിരിയയില്‍ 'മിന്‍സല്‍' പരിപാടി; സൗദി പാരമ്പര്യങ്ങളും അറബ് ജീവിതശൈലിയും നേരില്‍ അനുഭവിക്കാം

Saudi-arabia
  •  4 days ago
No Image

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ, ആവർത്തിക്കുന്ന ദുരന്തങ്ങൾ: കേരളത്തോട് മാധവ് ഗാഡ്‌ഗിൽ പറഞ്ഞിരുന്നത് എന്ത്

Kerala
  •  4 days ago
No Image

ആറുവയസ്സുകാരിയെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഓടയിൽ തള്ളി; പ്രതികൾ ട്രെയിനിൽ നിന്ന് പിടിയിൽ

crime
  •  4 days ago
No Image

പക്ഷിപ്പനി ഭീതി; ഫ്രാൻസിലെയും പോളണ്ടിലെയും കോഴി ഉൽപ്പന്നങ്ങൾക്ക് സഊദിയിൽ താൽക്കാലിക വിലക്ക്

Saudi-arabia
  •  4 days ago
No Image

2026 ലെ കിങ് ഫൈസൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വൈദ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും വിപ്ലവകരമായ കണ്ടെത്തലുകൾക്ക് അംഗീകാരം

Saudi-arabia
  •  4 days ago
No Image

പദ്ധതികൾ വൈകുന്നു, ചെലവ് കൂടുന്നു: ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് ഇന്ത്യ നീക്കിയേക്കും

National
  •  4 days ago
No Image

ദുബൈയില്‍ സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമോ?

uae
  •  4 days ago
No Image

പതിവ് ഭീഷണി എന്ന് കരുതി ബന്ധുക്കൾ തള്ളി; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  4 days ago