HOME
DETAILS

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

  
December 04, 2025 | 7:24 AM

Australian pacer Mitchell Starc gave England a scare in the second Ashes match

ആഷസിൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ വിറപ്പിച്ച് ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സ്റ്റാർക്ക് കരുത്തുകാട്ടിയത്. ആദ്യ ഓവറിൽ ബെൻ ഡക്കറ്റിനെയും രണ്ടാമത്തെ ഓവറിൽ ഒലി പോപ്പിനെയും മടക്കിയാണ് സ്റ്റാർക്ക് തിളങ്ങിയത്. ഇരുവരും റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. 

ഡേ നൈറ്റ്(പിങ്ക് ബോൾ) ടെസ്റ്റിൽ ഒരു ടീമിനെതിരെ 20 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ ആയും സ്റ്റാർക്ക് ഇതോടെ മാറി. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളതും സ്റ്റാർക്ക് തന്നെയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ 17 വിക്കറ്റുകളാണ് താരം നേടിയത്. പിങ്ക് ബോൾ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഷാമർ ജോസഫ്, അൽസാരി ജോസഫ് എന്നിവർ  ഓസ്‌ട്രേലിയക്കെതിരെ 16 വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്. 

തുടക്കത്തിൽ തകർന്നെങ്കിലും സാക്ക് ക്രോളിയും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് മികച്ച രീതിയിൽ പടുത്തുയർത്തുകയായിരുന്നു. സാക് ക്രോളി അർദ്ധ സെഞ്ച്വറി നേടി. 93 പന്തിൽ 76 റൺസാണ് താരം നേടിയത്. 11 ഫോറുകൾ അടങ്ങുന്നതാണ് ഇന്നിംഗ്സ്. 

 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്‌മിത്ത് (വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ. 

 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

ജെയ്ക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, ബ്രണ്ടൻ ഡോഗെറ്റ്. 

Australian pacer Mitchell Starc gave England a scare in the second Ashes match. Starc showed his strength by taking two wickets in the opening match. Starc shone by dismissing Ben Duckett in the first over and Ollie Pope in the second over. Both of them returned without scoring any runs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  7 minutes ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  13 minutes ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  an hour ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  an hour ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  2 hours ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  2 hours ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  2 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 hours ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago