ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്
ആഷസിൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ വിറപ്പിച്ച് ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സ്റ്റാർക്ക് കരുത്തുകാട്ടിയത്. ആദ്യ ഓവറിൽ ബെൻ ഡക്കറ്റിനെയും രണ്ടാമത്തെ ഓവറിൽ ഒലി പോപ്പിനെയും മടക്കിയാണ് സ്റ്റാർക്ക് തിളങ്ങിയത്. ഇരുവരും റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്.
ഡേ നൈറ്റ്(പിങ്ക് ബോൾ) ടെസ്റ്റിൽ ഒരു ടീമിനെതിരെ 20 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ ആയും സ്റ്റാർക്ക് ഇതോടെ മാറി. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളതും സ്റ്റാർക്ക് തന്നെയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ 17 വിക്കറ്റുകളാണ് താരം നേടിയത്. പിങ്ക് ബോൾ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഷാമർ ജോസഫ്, അൽസാരി ജോസഫ് എന്നിവർ ഓസ്‌ട്രേലിയക്കെതിരെ 16 വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്.
തുടക്കത്തിൽ തകർന്നെങ്കിലും സാക്ക് ക്രോളിയും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് മികച്ച രീതിയിൽ പടുത്തുയർത്തുകയായിരുന്നു. സാക് ക്രോളി അർദ്ധ സെഞ്ച്വറി നേടി. 93 പന്തിൽ 76 റൺസാണ് താരം നേടിയത്. 11 ഫോറുകൾ അടങ്ങുന്നതാണ് ഇന്നിംഗ്സ്.
From 5️⃣-2️⃣ to 9️⃣8️⃣-2️⃣
— England Cricket (@englandcricket) December 4, 2025
A brilliant fightback from Zak Crawley and Joe Root in the session 👊 pic.twitter.com/tPuQgIhmLg
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്‌മിത്ത് (വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.
Australia will bowl first at the Gabba after making some huge selection calls 👀 #Ashes
— cricket.com.au (@cricketcomau) December 4, 2025
Toss and teams👉 https://t.co/xKBh7pyMJa pic.twitter.com/UKWAHsRzJm
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
ജെയ്ക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, ബ്രണ്ടൻ ഡോഗെറ്റ്.
Australian pacer Mitchell Starc gave England a scare in the second Ashes match. Starc showed his strength by taking two wickets in the opening match. Starc shone by dismissing Ben Duckett in the first over and Ollie Pope in the second over. Both of them returned without scoring any runs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."