HOME
DETAILS

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

  
Web Desk
December 04, 2025 | 9:47 AM

supreme court says more personnel must be deployed for sir-related duties

ഡല്‍ഹി: എസ്.ഐ.ആര്‍ ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രിം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എസ്.ഐ.ആറിനായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും പകരം ജീവനക്കാരെ നല്‍കാതെ സംസ്ഥാനങ്ങള്‍ക്ക് ജീവനക്കാരെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ബിഎല്‍ഒമാര്‍ അനുഭവിച്ച സമ്മര്‍ദ്ദം, ചില ഉദ്യോഗസ്ഥരുടെ ആത്മഹത്യ എന്നിവ എടുത്തുകാണിച്ചുകൊണ്ട് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ അത് വിശദീകരിക്കുന്നില്ല എന്ന് സുപ്രിംകോടതി ചോദിച്ചു. 

അതേസമയം, ജോലിഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഈ സമ്മര്‍ദ്ദം എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ടി.വി.കെ ചൂണ്ടിക്കാട്ടി. ബി.എല്‍.ഒമാരുടെ മേലുള്ള സമ്മര്‍ദ്ദം ശരിക്കും ആശങ്കാജനകമാണ് എന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഭാവന സൃഷ്ടിയാണെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം.
  
ബുദ്ധിമുട്ട് നേരിടുന്നവരെ ഒഴിവാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.  വ്യക്തിപരമായ കാരണങ്ങളാല്‍ ഇളവ് തേടുന്ന ഏതൊരു വ്യക്തിയുടെയും കേസ് പരിഗണിച്ച ശേഷം ഉത്തരവാദിത്തപ്പെട്ട അതോറിറ്റി തീരുമാനമെടുക്കണം. അത്തരം വ്യക്തികളെ ഒഴിവാക്കി മറ്റു വ്യക്തികള്‍ക്ക് ചുമതല നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

the supreme court has directed that more personnel should be deployed for sir-related duties, emphasizing the need for adequate manpower to ensure effective implementation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചടങ്ങിനിടെ രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

Kerala
  •  4 hours ago
No Image

കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

Kerala
  •  4 hours ago
No Image

ലേഖനം എഴുതിയതിന് പ്രതികാര നടപടി: കെഎസ്ആർടിസി ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

Kerala
  •  4 hours ago
No Image

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

uae
  •  5 hours ago
No Image

റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 hours ago
No Image

മരണത്തിലും അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ വിടവാങ്ങി; ഗാർഡ് ഓഫ് ഓണർ നൽകി ആശുപത്രി ജീവനക്കാർ; ആംബുലൻസ് തിരുവനന്തപുരത്തെത്തി

Kerala
  •  5 hours ago
No Image

പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹവിരുന്നിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലും കസേരയേറും

Kerala
  •  5 hours ago
No Image

കാനഡയെ അഞ്ച് വിക്കറ്റിന് തകർത്തു; ലോകകപ്പ് സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി യുഎഇ

Cricket
  •  6 hours ago
No Image

പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  6 hours ago
No Image

വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  6 hours ago